ആഗോളഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് പലപ്പോഴായി കൊലപ്പെടുത്തിയ നാലായിരത്തോളം ഇരകളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്ന കൂട്ടക്കുഴിമാടത്തിൽ പരിശോധന. ഇറാഖിസെ വടക്കൻ നിനവെ പ്രവശ്യയിലെ അൽ ഖസ്ഫ കൂട്ടക്കുഴിമാടത്തിലാണ് പരിസോധന നടത്തുന്നത്.
ഇരകളെ തിരിച്ചറിയുന്നതിനുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കുമെന്ന് ഇറാഖ് വ്യക്തമാക്കി. ഇരകളെ തിരിച്ചറിയുന്നതിനും അവരുടെ ബന്ധുക്കൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും അവകാശങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും നിയമപരവും സാങ്കേതികപരവുമായ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ശ്മശാനം തുറന്ന് പരിശോധന ആരംഭിച്ചതെന്നാണ് വിവരം. 2014 നും 2017 നും ഇടയിൽ വടക്കൻ ഇറാഖ് ഐഎസ് നിയന്ത്രിച്ചിരുന്ന കാലത്ത് കൊലപ്പെടുത്തിയ 20,000 ത്തോളം പേരുടെ മൃതദേഹങ്ങൾ ശ്മശാനത്തിൽ ഉണ്ടെന്ന് കരുതപ്പെടുന്നതായി നിനവെ ഗവർണർ വ്യക്തമാക്കി.
ഇറാക്കിലും സിറിയയിലുമായി ഒരു പ്രദേശം ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു. ഇറാക്കിലെ ഏറ്റവും പഴയ മതന്യൂനപക്ഷങ്ങളിൽ ഒന്നായ യസീദി വിഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളെ അവർ ശിരഛേദനം ചെയ്യുകയും അടിമകളാക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.
ഇരകളെ കൃത്യമായി തിരിച്ചറിയുന്നത് ഉറപ്പാക്കാൻ ലാബോറട്ടറി നടപടിക്രമങ്ങളും ഡാറ്റാബേസും ആദ്യം നടത്തണമെന്ന് മാർട്ടിയേഴ്സ് ഫൗണ്ടേഷന്റെ കൂട്ടക്കുഴിമാടങ്ങളുടെ ഉത്ഖനന വിഭാഗം മേധാവി അഹമ്മദ് ഖുസായ് അൽ-അസാദി വിശദീകരിച്ചു. ഇവിടെ സൾഫർ വെള്ളവും സ്ഫോടക വസ്തുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ പൂർണമായ രീതിയിലുള്ള പരിശോധന നടത്താൻ കഴിയൂവെന്ന് അധികൃതർ അറിയിച്ചു.













Discussion about this post