ഓസ്‌ട്രേലിയയുമായി എപ്പോൾ ഒകെ ഏറ്റുമുട്ടിയാലും വിരാട് കോഹ്‌ലിക്ക് പ്രത്യേക ഊർജ്ജമായിരുന്നു. അവർക്ക് എതിരായ ഏകദിന മത്സരങ്ങളിൽ, പ്രത്യേകിച്ച് ചേസിംഗിൽ, കോഹ്‌ലിയുടെ മികവ് എത്രത്തോളം ഉണ്ടെന്ന് നമ്മൾ ഈ കാലഘട്ടത്തിൽ കണ്ടിട്ടുണ്ട്. ഇന്നിംഗ്‌സ് ഏത് ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും എങ്ങനെ മുമ്പോട്ട് കൊണ്ടുപോകണം എന്ന് കോഹ്ലിയോളം നന്നായി അറിയുന്ന താരങ്ങളും കുറവാണ്.
ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള കണക്കുകളിൽ കോഹ്‌ലി 8 ഏകദിന സെഞ്ച്വറികൾ നേടിയിട്ടുണ്ട്, അതിൽ 5 ഏകദിന സെഞ്ച്വറികൾ ഓസ്‌ട്രേലിയൻ മണ്ണിലാണ്. ഫോമിൽ നിൽക്കുന്ന സമയത്ത് പോലും തന്നോട് കലിപ്പ് ആയി വരുന്ന എതിരാളിവുകളെ ഒതുക്കാനും കോഹ്‌ലി ശ്രദ്ധിച്ചിരുന്നു. 2016 ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലൊക്കെ ബീസ്റ്റ് മോഡിൽ ഉള്ള കോഹ്‌ലിയെ നമ്മൾ കണ്ടിട്ടുണ്ട്.
ആ പര്യടനത്തിനിടെ വിരാട് കോഹ്‌ലിയും ജെയിംസ് ഫോക്‌നറും തമ്മിലുള്ള കലിപ്പും പോർവിളികളും ശ്രദ്ധേയമായത്. ചെയ്‌സിൽ കോഹ്‌ലിയും ഫോക്‌നറും തമ്മിൽ ചൂടേറിയ വാഗ്വാദം നടക്കുക ആയിരുന്നു. ഫോക്‌നറുടെ ഒരു സ്ലെഡിന് കോഹ്‌ലി നൽകിയ മറുപടി ഇങ്ങനെയായിരുന്നു, “പോയി ബൗൾ ചെയ്യൂ, സമയം പാഴാക്കരുത്. നീ നിന്റെ ഊർജ്ജം പാഴാക്കുകയാണ്. അർത്ഥമില്ല. എന്റെ കരിയറിൽ ഞാൻ നിന്നെ ആവശ്യത്തിന് അടിച്ചിട്ടുണ്ട്. അതുകൊണ്ട് സമയം കളയാതെ പോയി ബൗൾ ചെയ്യൂ.”
കോഹ്‌ലി ഗംഭീര സെഞ്ച്വറി നേടിയ ആ പോരിൽ ഇന്ത്യ തോറ്റിരുന്നു.
Discussion about this post