വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസുമായി ബന്ധപ്പെട്ട് പുതിയ ആവശ്യവുമായി ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോൾ. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്നും പണം നൽകണമെന്നാണ് ഇപ്പോൾ കെഎ പോൾ ആവശ്യപ്പെടുന്നത്. നിമിഷത്തിലേക്ക് വേണ്ടി താൻ ലക്ഷങ്ങൾ ചിലവാക്കിയിട്ടുണ്ടെന്നും അത് പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്നും നൽകണമെന്നും ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ കെഎ പോൾ സൂചിപ്പിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്നും തുക നൽകുക അല്ലെങ്കിൽ തന്റെ എഫ്സിആർഎ അക്കൗണ്ട് പുനസ്ഥാപിക്കുക എന്നാണ് കെഎ പോൾ ആവശ്യപ്പെടുന്നത്. വിദേശകാര്യ മന്ത്രാലയം പുതിയൊരു അക്കൗണ്ട് നൽകുന്നത് കാത്തിരിക്കുന്നുകയാണെന്നും പോൾ പറഞ്ഞു. തന്റെ ശ്രമഫലമായി നിമിഷപ്രിയ ഉടനെ മോചിതയാകുമെന്നും ഇതിനായി 8.3 കോടി രൂപ വേണമെന്ന് നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഒരു പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ളതെന്ന് കാട്ടി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഈ പോസ്റ്റിൽ ഇയാൾ പങ്കുവെച്ചിരുന്നു.
എന്നാൽ ഈ കാര്യം നിഷേധിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തന്നെ രംഗത്തെത്തി. കെഎ പോളിന്റെ അവകാശവാദങ്ങൾ വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിമിഷപ്രിയയുടെ മോചനത്തിന് ആയുള്ള പണം പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്നും നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
Discussion about this post