അഭിനേന്ദ്രയെന്ന നിലയിലും ഗായികയെന്ന നിലയിലും ഏറെ ആരാധകരുള്ള താരമാണ് ശ്രുതി ഹാസൻ. നടനും രാഷ്ട്രീയ നേതാവുമായ കമലഹാസന്റെ മകളാണ് ശ്രുതി ഹാസൻ. ഇപ്പോഴിതാ സിനിമയിലേക്ക് കടന്നുവന്നതിന് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് പറയുകയാണ് താരം.
വിശ്വാസിയല്ലാത്ത പിതാവിനൊപ്പം വളർന്നതിനാൽ ആ സാഹചര്യത്തിൽ സാംസ്‌കാരികമായ വിശ്വാസങ്ങളിൽ താനും ശ്രദ്ധ കൊടുത്തിരുന്നില്ല. എന്നാൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ രാവിലെ തേങ്ങ ഉടയ്ക്കുന്നത്, അല്ലെങ്കിൽ ഒരു മൂലയിൽ ഒരു ദൈവത്തിന്റെ ഫോട്ടോ വെക്കുന്നത് പോലുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി
ഒരുപാട് പണമുള്ള പലരും ആർഭാടമായി വസ്ത്രം ധരിക്കില്ല. അവർ വർഷങ്ങളോളം പഴയ അംബാസഡർ കാർ തന്നെ ഉപയോഗിക്കും. അത് ദക്ഷിണേന്ത്യയുടെ മനഃശാസ്ത്രമാണ്, നമ്മൾ കലയുടെ വെറും വാഹകർ മാത്കമാമെന്ന് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. അഹങ്കരിച്ചാൽ സരസ്വതി ദേവി അനുഗ്രഹം പിൻവലിക്കും എന്ന് ഭയക്കുന്നതിനാലാണ് സൗത്ത് താരങ്ങൾ കൂടുതൽ വിനയമുള്ളവരാകുന്നത് എന്ന് ശ്രുതി കൂട്ടിച്ചേർത്തു.
Discussion about this post