യുവനേതാവിനെതിരായ ആരോപണങ്ങൾ കടുപ്പിച്ച് നടിയും മാദ്ധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്. ഇന്നലെ രാത്രി തന്നെ പല പെൺകുട്ടികളും വിളിച്ചു. ഇതേ പ്രശ്‌നങ്ങളാണ് പറഞ്ഞത്. ഇയാൾ വലിയ ക്രമിനലാണെന്നും ഇയാളെ ഒന്നും ചെയ്യാൻ പറ്റില്ലെന്നും ഒരു പെൺകുട്ടി പറഞ്ഞു. വീട്ടിലെ സാഹചര്യമൊക്കെ കാരണമാണ് പലരും തുറന്നുപറച്ചിൽ നടത്താത്തത്. തുറന്നുപറയാനായതിൽ അഭിമാനമുണ്ട്. ഇത് തന്റെ മാത്രം വിഷയമല്ല,ഈ ക്രമിനലിനെ മുന്നോട്ട് കൊണ്ട് വരണമെന്നും നടി പറഞ്ഞു. ആരോപണം ഉന്നയിച്ചതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് തനിക്കെതിരെ ഉണ്ടാവുന്നതെന്നും നടി പറയുന്നു.
തെളിവുകളുണ്ടെന്ന് തന്നോട് സംസാരിച്ച പല പെൺകുട്ടികളും പറഞ്ഞു. പല പെൺകുട്ടികളെയും ഇയാൾ ഉപയോഗിച്ചിട്ടുണ്ട്. അവരുടെയൊന്നും വീട്ടുകാർക്കു പോലും അറിയില്ല. എന്നാൽ തന്നെ സംബന്ധിച്ച് അത്തരം കാര്യങ്ങളില്ല. ഈ ആരോപണങ്ങളെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ട. ഞാൻ ഒറ്റയ്ക്കു നിന്നാണ് സംസാരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി കാണരുത്. അയാൾക്കെതിരെ നടപടിയെടുക്കണോ എന്ന് ആ പ്രസ്ഥാനം തീരുമാനിക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞു.
ഈ പോക്ക് ശരിയല്ലെന്ന് നേതാവ് ഉൾപ്പെട്ട പ്രസ്ഥാനത്തോട് താൻ പറഞ്ഞിരുന്നു. പ്രസ്ഥാനത്തിലെ നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. വിശ്വസിക്കാൻ കഴിയുന്ന ഉറവിടത്തിൽ നിന്നാണ് താൻ അത് പറഞ്ഞത്. കുറച്ചു ദിവസങ്ങൾക്കു പോലും നേതാക്കളോട് ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നു. ഈ വ്യക്തി നല്ല രീതിയിൽ ആയി തീരണം. വേറെ ഒരു സെറ്റിൽമെന്റിനും ഇല്ല. അയാൾ നവീകരിക്കപ്പെടണം. അതിന് ആ പ്രസ്ഥാനം തന്നെ ശ്രമിക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞു.
തെളിവുകൾ നശിപ്പിക്കാൻ ഈ വ്യക്തി വളരെയധികം മിടുക്കനാണ്. വിഡിയോ കോളിലും ഇരുട്ടിന്റെ മറവിലാണ് വരുന്നത്. നമുക്ക് സ്‌ക്രീൻ ഷോട്ട് എടുത്താലും ഇയാളാണെന്ന് മനസിലാകില്ല. സ്പഷടമായ വിവാഹ വാഗ്ദാനമൊന്നും ഈ വ്യക്തി നൽകില്ല. നമ്മളെ കല്യാണം കഴിച്ചേക്കും എന്ന ലാഞ്ചന നൽകും. സൗഹൃദങ്ങളിലൂടെയാണ് ഇതു നടക്കുന്നത്. ഭക്ഷണം കഴിക്കാം ഒന്നിച്ചിരിക്കാം എന്നൊക്കെ പറഞ്ഞാകും മുറിയിലേക്ക് ക്ഷണിക്കുന്നത്. ഈ വ്യക്തിക്ക് വലിയൊരു സംരക്ഷണ വലയമുണ്ട്, അതിന്റെ ധാർഷ്ട്യമുണ്ടെന്നും റിനി ആൻ ജോർജ് പറഞ്ഞു.
Discussion about this post