ഏതാനും ചില രാജ്യങ്ങളിൽ മാത്രം വേരോട്ടമുള്ള ക്രിക്കറ്റ് എന്ന കായികയിനം അതിന്റെ പരമ്പരാഗത അതിർവരമ്പുകൾ കടന്ന് കൂടുതൽ രാജ്യങ്ങളിലേക്ക് വേരോട്ടം നടത്തി തുടങ്ങിയ ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് എന്ന് പറയാം. ഇഷ്ട ടീം ജയിക്കുമ്പോഴും , തോൽക്കുമ്പോഴും എല്ലാം ഒരേപോലെ അവരുടെ സന്തോഷങ്ങളിലും ദു:ഖങ്ങളിലും ഭാഗമായ ആരാധക കൂട്ടത്തിന് എന്നെന്നും ഓർത്തിരിക്കാൻ തക്ക നിമിഷങ്ങളും ഫ്രെയിമുകളും ക്രിക്കറ്റ് അവർക്ക് തിരികെ നൽകിയിട്ടുണ്ട്.
2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയൻ പോരാട്ടവീര്യത്തിന് മുന്നിൽ അടിയറവുപറഞ്ഞ് രോഹിതും സംഘവും അടിയറവ് പറഞ്ഞപ്പോൾ അഹമ്മദാബാദിലെ ഗ്രൗണ്ട് മാത്രമല്ല ഇന്ത്യ മുഴുവൻ കണ്ണീരണിയുക ആയിരുന്നു. അതെ രോഹിത്തിന്റെ നേതൃത്വത്തിൽ തന്നെ ഒരു വർഷത്തിന്റെ പോലും വ്യത്യാസമില്ലാതെ ഇന്ത്യ 2024 ടി 20 ലോകകപ്പും 2025 ലെ ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കുന്നു. അതായത് ഏറ്റവും ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും കിട്ടാതെ നിരാശപ്പെട്ട് ഇരിക്കുന്ന ഇന്ത്യൻ ആരാധകർക്ക് മൂല്യമുള്ള രണ്ട് സമ്മാനങ്ങളാണ് കിട്ടിയത്. അങ്ങനെ എല്ലാ അർത്ഥത്തിലും അനിശ്ചിത്വത്തിന്റെ കളിയായ ക്രിക്കറ്റിൽ പെട്ടെന്നൊരാൾ കേട്ടാൽ വിശ്വസിക്കാത്ത, കള്ളത്തരമാണ് പറയുന്നത് എന്ന് തോന്നിപ്പോകുന്ന അനേകം നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്.
അത്തരത്തിൽ ഒരു നാണക്കേടിന്റെ റെക്കോഡ് ക്രിക്കറ്റിൽ ഉണ്ട്. അനാവശ്യ റൺസ് വഴങ്ങുന്നത് ഒരു ബൗളർക്ക് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ വെറും നാല് പന്തിൽ 92 റൺസ് വഴങ്ങുക എന്നാൽ എങ്ങനെ വിശ്വസിക്കാൻ സാധിക്കും. വിശ്വസിച്ചാലും ഇല്ലെങ്കിലും, മോശം അമ്പയറിങ്ങിൽ പ്രതിഷേധിച്ച് ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നാല് പന്ത് മാത്രം എറിഞ്ഞ് വമ്പൻ തോൽവിയെറ്റ് വാങ്ങി.
ബംഗ്ലാദേശിലെ ആഭ്യന്തര മത്സരത്തിലാണ് സംഭവം നടന്നത്. ആദ്യം ബാറ്റ് ചെയ്ത ലാൽമാഷ്യ ക്ലബ് 14 ഓവറിൽ 88 റൺസിന് പുറത്താകുന്നു. മറുപടിയിൽ എതിരാളികൾ 4 പന്തിൽ ലക്‌ഷ്യം കാണുന്നു. എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാൽ, ലാൽമാഷ്യ താരം സുജോൺ മഹ്മൂദ് 20 പന്തുകൾ എറിഞ്ഞെങ്കിലും നാല് എണ്ണം മാത്രം ആയിരുന്നു ലീഗൽ ഡെലിവറി . മൂന്ന് പന്തുകൾ നോ-ബോളുകളും 13 എണ്ണം വൈഡുകളുമായിരുന്നു – ഇവയെല്ലാം ബൗണ്ടറിയിലേക്ക് പാഞ്ഞു, ഇത് എതിരാളിക്ക് 80 റൺ സമ്മാനിച്ചു.
നാല് ലീഗൽ ഡെലിവറിയിൽ ആകട്ടെ 12 റൺസും കിട്ടി, ഇതോടെ എതിരാളികൾ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ധാക്ക സെക്കൻഡ് ഡിവിഷൻ ലീഗിലെ മോശം അമ്പയറിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് തങ്ങൾ ഇങ്ങനെ ചെയ്തത് എന്നും ടോസിൽ ഉൾപ്പടെ കള്ളത്തരം നടന്നു എന്നുമാണ് അദ്ദേഹം ആരോപിച്ചത്.
ഇത്തരത്തിൽ ക്രിക്കറ്റിന് നാണക്കേട് ഉണ്ടാകുന്ന രീതിയിൽ പന്തെറിഞ്ഞ ബോളർക്ക് 10 വർഷമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വിലക്ക് നൽകിയത്
Discussion about this post