പത്തനംതിട്ട: ആറന്മുളയില് സിപിഎം സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള പ്രതിഷേധം തുടരുന്നു. മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജ്ജിന്റേത് പേയ്മന്റ് സീറ്റാണെന്നാരോപിച്ച് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ള നിരവധി പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
വീണ ജോര്‍ജ്ജിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കരുതെന്നും, സഭയ്ക്ക് മുന്നില്‍ പാര്‍ട്ടി കീഴടങ്ങുന്നത് ശരിയെന്നും പ്രതിഷേധക്കാര്‍ പറയുന്നു, മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം പ്രതിഷേധങ്ങളില്‍ കാര്യമില്ലെന്നാണ് ജില്ല സെക്രട്ടറി ഉള്‍പ്പടെ ഉള്ളവര്‍ പറയുന്നത്. സമൂഹത്തിന്റെ നാനതുറയിലുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കുന്ന പതിവ് സിപിഎമ്മിനുണ്ട്. ഇതും അത്തരത്തില്‍ കണ്ടാല്‍ മതിയെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം.
മണ്ഡലത്തില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.
Discussion about this post