ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ച ശേഷം, മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പൂജാര തന്റെ കരിയറിൽ നേരിട്ട നാല് ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളർമാരെ തിരഞ്ഞെടുത്തു . 37 കാരനായ പൂജാര മുൻ ദക്ഷിണാഫ്രിക്കൻ പേസർമാരായ ഡെയ്ൽ സ്റ്റെയ്ൻ, മോർൺ മോർക്കൽ, ഇംഗ്ലണ്ട് മുൻ താരം ജെയിംസ് ആൻഡേഴ്‌സൺ, ഓസ്‌ട്രേലിയൻ താരം പാറ്റ് കമ്മിൻസ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ടെസ്റ്റ് കരിയറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പൂജാര പലപ്പോഴും ബുദ്ധിമുട്ടുന്ന കാഴ്ച കാണാൻ സാധിച്ചിട്ടുണ്ട്. 17 മത്സരങ്ങളിൽ നിന്ന് 30.41 ശരാശരി മാത്രം നേടി, ഒരു സെഞ്ച്വറി മാത്രം നേടിയ താരത്തിന് 882 റൺസ് മാത്രമാണ് അവർക്ക് എതിരെ നേടാനായത്. ബാക്കി പല പ്രമുഖ ടീമുകൾക്ക് എതിരെയും നന്നായി കളിച്ചിട്ടുള്ള താരത്തിന് സൗത്താഫ്രിക്ക അത്ര നല്ല ഓർമ്മകൾ അല്ല സമ്മാനിച്ചത്.
സ്റ്റെയ്‌നിനെതിരെ വെറും 30 റൺസ് ശരാശരിയും, അതിലും മോശം കണക്കിൽ മോർക്കലിനെതിരെ 19 റൺസും മാത്രമാണ് പുജാരക്ക് ഉള്ളത്. അതേസമയം ഇരുവരും 6 തവണ താരത്തെ മടക്കിയിട്ടുണ്ട്. ആൻഡേഴ്‌സണെതിരെയും പൂജാര ബുദ്ധിമുട്ടിയിട്ടുണ്ട്. ഇംഗ്ലീഷ് പേസർ 12 തവണ പുജാരയെ മടക്കിയിട്ടുണ്ട്.
ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആകെ 39.51 ശരാശരിയും ഉണ്ടായിരുന്നെങ്കിലും, ഇംഗ്ലണ്ടിൽ അത് 29 ആയി കുറഞ്ഞു. കമ്മിൻസിനെതിരെയും പൂജാരയ്ക്ക് അത്ര നല്ല ഓർമ്മകൾ അല്ല ഉള്ളത്. ഓസ്‌ട്രേലിയൻ നായകനെതിരെ 22.50 ശരാശരിയിൽ കളിച്ച താരം എട്ട് തവണ താരത്തിന് മുന്നിൽ മദൻഹി.
എന്നിരുന്നാലും, ഓസ്‌ട്രേലിയയ്‌ക്കെതിരായ മൊത്തത്തിൽ 49.38 ശരാശരിയും ഓസ്‌ട്രേലിയയിൽ 47.28 ശരാശരിയും പുജാരക്ക് ഉള്ളത് . 2018/19 ൽ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തിൽ പൂജാര പ്ലെയർ ഓഫ് ദ സീരീസ് ആയിരുന്നു.
Discussion about this post