അമേരിക്കക്ക് ആദ്യ വനിതാ സൈനിക മേധാവി പസഫിക് എയര്‍ഫോഴ്‌സ് കമാന്‍ഡറായ ലോറി റോബിന്‍സണിനെ നോര്‍ത്തേണ്‍ കമാന്‍ഡന്റിന്റെ സൈനിക മേധാവിയായി നിയമിക്കാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ നാമനിര്‍ദേശം ചെയ്തു.അമേരിക്കന്‍ സൈനിക ചരിത്രത്തില്‍ ആദ്യമായാണ് വനിതാ സൈനികമേധാവി സ്ഥാനമേല്‍ക്കുന്നത്. നാമനിര്‍ദേശത്തിന് സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ അമേരിക്കയുടെ ആദ്യ വനിതാ സൈനിക മേധാവിയായി ലോറി റോബിന്‍സണ്‍ ചുമതലയേല്‍ക്കും.
1982ലാണ് എയര്‍ഫോഴ്‌സ് സര്‍വീസില്‍ ലോറി പ്രവേശിക്കുന്നത്. സൈനികമേധാവിയായി നിയമിക്കപ്പെടുകയാണെങ്കില്‍അഡ്മിറല്‍ ബില്‍ ഗോര്‍ട്‌നെയ്ക്ക് പകരമായിരിക്കും ലോറി ചുമതലയേല്‍ക്കുക.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എല്ലാ സൈനിക പദവികളിലേക്കും സ്ത്രീകളും പരിഗണിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ അറിയിച്ചിരുന്നു. ഈ ഒരു മുന്നേറ്റത്തോടെ 2,20,000 അവസരങ്ങളാണ് അമേരിക്കന്‍ സ്ത്രീകള്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നത്.
Discussion about this post