ഡല്‍ഹി: നരേന്ദ്ര മോദി ഇന്ത്യയുടെ ഭരണാധികാരിയാകുമെന്നു 450 വര്‍ഷം മുന്‍പേ പ്രവചിക്കപ്പെട്ടിരുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു. ഫ്രഞ്ച് പ്രവാചകന്‍ നോസ്ട്രഡാമിന്റെ പ്രവചനത്തെയാണ് കിരണ്‍ റിജു ഉദ്ധരിച്ചത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2014 മുതല്‍ 2026 വരെ ഇന്ത്യയെ ഒരാള്‍ നയിക്കുമെന്നു ഫ്രഞ്ച് പ്രവാചകനായ നോസ്ട്രഡാമസ് എഴുതിയിരുന്നു. ആദ്യം ജനങ്ങള്‍ അയാളെ വെറുക്കും, പിന്നീട് വളരെയധികം ഇഷ്ടപ്പെടും. രാജ്യത്തിന്റെ ഗതിയെയും വിധിയെയും അയാള്‍ മാറ്റി മറിക്കും. 1555 ല്‍ പ്രവചിക്കപ്പെട്ടതാണിതെന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ടുണ്ട്.മധ്യവയസ്‌കനായ ഈ ഭരണാധികാരി ഇന്ത്യയില്‍ മാത്രമല്ല ലോകത്തിനാകെ സുവര്‍ണകാലഘട്ടം പ്രദാനം ചെയ്യും. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഒരു ആഗോള ശക്തിയായി മാറും. മാത്രമല്ല നിരവധി ലോകരാജ്യങ്ങള്‍ ഇന്ത്യയുടെ തണലില്‍ കഴിയാനായി എത്തുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുള്ളതായി മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പറയുന്നു.
Discussion about this post