സാവോ പോളോ : ബ്രസീലില്‍ ചെറുവിമാനം തകര്‍ന്ന് ഏഴുപേര്‍ മരിച്ചു. ബ്രസീസിലെ ഖനന ഭീമനെന്നറിയപ്പെടുന്ന വെയ്ലിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ റോജെര്‍ ആഗ്നെല്ലിയുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. റോജര്‍ അഗ്നെല്ലിയുടെ കുടുംബമാണ് അപകടത്തില്‍ മരിച്ചതെന്നാണ് സൂചന.എന്നാല്‍ തകര്‍ന്ന വിമാനത്തില്‍ ഇദ്ദേഹമുണ്ടായിരുന്നോ എന്നു വ്യക്തമായിട്ടില്ല.
പൈലറ്റും റോജറിന്റെ ഭാര്യയും രണ്ടുമക്കളുമടക്കം ഏഴ് യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വടക്കന്‍ സാവോ പോളോ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീഴുകയായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല.
Discussion about this post