പാകിസ്താനിൽ വെള്ളപ്പൊക്കം കടുത്ത ദുരിതം വിതച്ചിരിക്കുകയാണ്. നിരവധി നാശനഷ്ടങ്ങളാണ് വെള്ളപ്പൊക്കത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം വെള്ളപ്പൊക്കം അള്ളാഹുവിന്റെ അനുഗ്രഹമാണെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടു. എല്ലാ ജനങ്ങളും വെള്ളം പാത്രങ്ങളിൽ ശേഖരിച്ച് സൂക്ഷിച്ചു വയ്ക്കണമെന്നും അദ്ദേഹം അറിയിച്ചു.
പാകിസ്താനിലെ വെള്ളപ്പൊക്കം സാധാരണ ജന ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചിരിക്കുന്ന സമയത്താണ് പ്രതിരോധ മന്ത്രിയുടെ ഈ പ്രസ്താവന. ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായി. നൂറുകണക്കിന് ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഈ സാഹചര്യത്തിലാണ് പാക് പ്രതിരോധ മന്ത്രി വെള്ളപ്പൊക്കത്തെ കുറിച്ച് അഭിപ്രായം വ്യക്തമാക്കിയത്. “അള്ളാഹു പാകിസ്താനികളായ ഞങ്ങളോട് കരുണ കാണിച്ചിരിക്കുന്നു. നമ്മുടെ ജനങ്ങളെ രക്ഷിക്കാനാണ് അദ്ദേഹം ഈ വെള്ളം ഞങ്ങൾക്ക് നൽകിയത്. ആളുകൾ ഈ വെള്ളം അവരുടെ വീടുകളിൽ ബക്കറ്റുകളിലും ടബ്ബുകളിലും സുരക്ഷിതമായി സൂക്ഷിക്കണം” എന്നാണ് ഖ്വാജ ആസിഫ് വ്യക്തമാക്കിയിരിക്കുന്നത്.









Discussion about this post