സെമികണ്ടക്ടർ സ്വാശ്രയത്വത്തിലേക്ക് സുപ്രധാന ചുവടുവെപ്പ് നടത്തി ഇന്ത്യ. ഇന്ത്യ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച 32-ബിറ്റ് മൈക്രോപ്രൊസസ്സർ വിക്രം 3201 ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ), ചണ്ഡീഗഡ് ആസ്ഥാനമായുള്ള സെമികണ്ടക്ടർ ലബോറട്ടറി (എസ്‌സിഎൽ) എന്നിവയുമായി സഹകരിച്ചാണ് ഈ പ്രോസസർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സെമികോൺ ഇന്ത്യ 2025 സമ്മേളനത്തിൽ, ഇലക്ട്രോണിക്സ്-ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ വിക്രം 3201 അവതരിപ്പിച്ചു.
ബഹിരാകാശ ദൗത്യങ്ങളുടെ കഠിനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത 32-ബിറ്റ് മൈക്രോപ്രൊസസ്സറാണിത്. -55 ഡിഗ്രി സെൽഷ്യസ് മുതൽ +125 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയെ നേരിടാനുള്ള ഇതിന്റെ കഴിവ് ഇതിനെ വളരെയധികം ശക്തമാക്കുന്നു. റോക്കറ്റുകളിലും വിക്ഷേപണ വാഹനങ്ങളിലും നാവിഗേഷൻ, നിയന്ത്രണം, ദൗത്യ മാനേജ്മെന്റ് എന്നിവ കൈകാര്യം ചെയ്യുന്നതിന് ഏറെ ഫലപ്രദമാണിത്. റേഡിയേഷൻ, വൈബ്രേഷൻ തുടങ്ങിയ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പോലും ഇത് തുടർന്നും പ്രവർത്തിക്കുന്നതിനായി സൈനിക-ഗ്രേഡ് മാനദണ്ഡങ്ങൾക്കനുസൃതമായാണ് വിക്രം 3201 രൂപകല്പന ചെയ്തിരിക്കുന്നത്.
Discussion about this post