ചൊവ്വാഴ്ച ഷാർജയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ പാകിസ്ഥാൻ 18 റൺസിന് പരാജയപ്പെട്ടിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ അവരുടെ ആദ്യ തോൽവിയായിരുന്നു അത്. പാകിസ്ഥാന്റെ ഫീൽഡിംഗിനെക്കുറിച്ചുള്ള ദീർഘകാല ആശങ്കകൾ ഈ മത്സരം കൂടി ആയതോടെ പൂർത്തിയായി. എത്ര നന്നായി ബാറ്റ് ചെയ്താലും, പന്തെറിഞ്ഞാലും ഫീൽഡിങ് മോശം ആണെങ്കിൽ എന്ത് പ്രയോജനം എന്ന ചോദ്യവും ഇതോടെ ഏവരും ചോദിക്കുന്നു.
2024 ന്റെ തുടക്കം മുതൽ, പാകിസ്ഥാൻ ഫീൽഡിംഗ് കണക്കുകൾ അതിദയനീയം ആണെന്ന് മനസിലാക്കാം. 48 ക്യാച്ചുകൾ അവർ ഈ കാലയളവിൽ നഷ്ടപ്പെടുത്തി, 98 റൺഔട്ട് അവസരങ്ങൾ വിക്കറ്റുകൾ ആക്കുന്നതിൽ പരാജയമായി. 89 മിസ്ഫീൽഡുകൾ ഈ കാലയളവിൽ ഉണ്ടായി. 41 അന്താരാഷ്ട്ര ടീമുകൾ നോക്കിയാൽ ഏറ്റവും കൂടുതൽ ക്യാച്ച് വിട്ട ടീം അത് പാകിസ്ഥാൻ ആണ്. മിസ്‌ഫീൽഡുകളുടെ കാര്യത്തിൽ വെസ്റ്റ് ഇൻഡീസ് ഒന്നാമത് നിൽക്കുമ്പോൾ പാക് അവിടെ രണ്ടാമതുണ്ട്. ഈ വർഷം ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടും, പാകിസ്ഥാന്റെ ക്യാച്ചിംഗ് അക്ക്യൂറസി വെറും 81.4% ആണ്. ഐസിസി ഫുൾ ടൈം മെംബേർസ് ആയ 12 രാജ്യങ്ങളിൽ ഈ കണക്കിൽ അവർ എട്ടാം സ്ഥാനത്താണ്.
ഫീൽഡിംഗ് ചർച്ച അടുത്തിടെ പിച്ചിന് പുറത്ത് വിവാദത്തിന് കാരണമായി, ടീമിന്റെ ഫീൽഡിംഗ് ആശങ്കകളെക്കുറിച്ചുള്ള ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ് ശക്തമായി പ്രതികരിച്ചു. “നിങ്ങൾ മത്സരം സൂക്ഷ്മമായി കണ്ടിട്ടില്ലെന്ന് തോന്നുന്നു. നിങ്ങൾ നിർദ്ദേശിക്കുന്ന തരത്തിലുള്ള ഫീൽഡിംഗ് പിഴവുകൾ ഞങ്ങൾ വരുത്തിയിട്ടില്ല. നിങ്ങൾ വീണ്ടും കണ്ടാൽ, ഞങ്ങളുടെ പ്രകടനം യഥാർത്ഥത്തിൽ വളരെ മികച്ചതാണെന്ന് നിങ്ങൾക്ക് മനസ്സിലാകും,” റൗഫ് പറഞ്ഞു.
എന്തായാലും ഏഷ്യാ കപ്പിന് മുമ്പ് ഫീൽഡിങ്ങിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അവർ ഇനി ശ്രമിക്കും.













Discussion about this post