ന്യൂഡൽഹി : ഇന്ത്യ പുതിയ ഡിജിറ്റൽ യുഗത്തിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഇപ്പോൾ ഇതാ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് അതായത് യുപിഐയിൽ പുതിയ മാറ്റങ്ങൾ വരികയാണ്. ഇനി 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപയുടെ വരെ ഇടപാടുകൾ യുപിഐ വഴി നടത്താം. കൂടാതെ വ്യക്തിഗത ഇടപാടുകളുടെ പരിധി ഒരു ലക്ഷമായും ഉയർത്തിയിട്ടുണ്ട്.
സെപ്റ്റംബർ 15 മുതലാണ് ഈ പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നത്. ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആയതിനാലാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഈ തീരുമാനം എടുത്തത്. നികുതി പേയ്‌മെന്റ് വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് യുപിഐ വഴി 10 ലക്ഷം രൂപയുടെ വരെ ഇടപാടുകൾ നടത്താൻ കഴിയുക.
ഇതോടൊപ്പം തന്നെ മറ്റ് 12 വിഭാഗങ്ങളിലും 24 മണിക്കൂറിലെ ഓരോ ഇടപാടിനും ആകെ ഇടപാട് പരിധിയും വർദ്ധിപ്പിച്ചിട്ടുണ്ട്. വ്യക്തികൾ തമ്മിലുള്ള (ബിസിനസ് അല്ലാത്തതോ വ്യക്തിഗതമോ) ഇടപാടുകൾ പ്രതിദിനം ഒരു ലക്ഷം രൂപയായിരിക്കും. ബാങ്കുകൾക്ക് അവരുടെ നയങ്ങൾക്കനുസരിച്ച് ആന്തരിക പരിധികൾ നിശ്ചയിക്കാൻ കഴിയും എന്നാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.









Discussion about this post