ബാങ്കോക്ക് : തായ്‌ലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി അനുതിൻ ചർൺവിരാകുൽ. സെപ്റ്റംബർ 5 ന് ബാങ്കോക്കിൽ പാർലമെന്റിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിലൂടെ ആണ് അനുതിൻ ചർൺവിരാകുൽ പുതിയ തായ്‌ലൻഡ് പ്രധാനമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത്.
തായ്‌ലൻഡിലെ ഭുംജൈതായി പാർട്ടിയുടെ നേതാവാണ് അനുതിൻ ചർൺവിരാകുൽ. തായ്‌ലൻഡ് പാർലമെന്റിലെ 492 സജീവ അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. 247 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അനുതിൻ ചർൺവിരാകുൽ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ തായ്‌ലന്റിലെ ഭരണ പ്രതിസന്ധിക്ക് പരിഹാരമായിരിക്കുകയാണ്.
രാജാവ് മഹാ വജിരലോങ്‌കോണിൽ നിന്ന് ഔപചാരിക നിയമനം ലഭിച്ചതിന് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ സർക്കാർ അധികാരമേൽക്കും. അയൽരാജ്യമായ കംബോഡിയയുടെ സെനറ്റ് പ്രസിഡന്റ് ഹുൻ സെന്നുമായുള്ള രാഷ്ട്രീയ ഒത്തുതീർപ്പ് ഫോൺ സംഭാഷണത്തിന്റെ പേരിലായിരുന്നു മുൻ തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടാർൺ ഷിനവത്രക്ക് സ്ഥാനം നഷ്ടപ്പെട്ടിരുന്നത്. പെറ്റോങ്‌ടാനിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന അനുതിൻ ചർൺവിരാകുൽ ഈ സംഭവത്തിൽ പ്രതിഷേധിച്ച് സ്ഥാനം രാജിവയ്ക്കുകയും സഖ്യ സർക്കാരിൽ നിന്ന് തന്റെ പാർട്ടിയെ പിൻവലിക്കുകയും ചെയ്തിരുന്നു.









Discussion about this post