അഫ്ഗാനിസ്താനിൽ ഉണ്ടായ ഭൂകമ്പത്തിൽ ദുരിതത്തിലായി അഫ്ഗാൻ വനിതകൾ . താലിബാൻഏർപ്പെടുത്തിയ നിയമങ്ങളും അഫ്ഗാൻ രീതികളും രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായെന്നാണ് റിപ്പോർട്ട്. നിയമങ്ങൾ കാരണം സ്ത്രീകളെ രക്ഷാപ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കുകയോഅല്ലെങ്കിൽ അവരെ രക്ഷിക്കാൻ വൈകുകയോ ചെയ്തുവെന്നാണ് വിവരം. ഭൂകമ്പം ബാധിച്ചപ്രദേശങ്ങളിൽ വനിതാ ആരോഗ്യ പ്രവർത്തകരുടെ കുറവ് സ്ഥിതി കൂടുതൽ വഷളാക്കുന്നു.
സ്ത്രീകളെ വൈദ്യവിദ്യാഭ്യാസത്തിൽ നിന്നും മറ്റ് പൊതു ഇടങ്ങളിൽ നിന്നുമുള്ള താലിബാൻവിലക്കിയതിനാല്‍ രാജ്യത്ത് വനിതാ രക്ഷാപ്രവർത്തകർ ഇല്ല. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽകുടുങ്ങിയ സ്ത്രീകളെ രക്ഷാപ്രവർത്തകർക്ക് തൊടാൻ കഴിയാത്തതിനാൽ കുടുങ്ങിക്കിടക്കുന്നഅവസ്ഥയുണ്ടായി.
പ്രത്യാഘാതങ്ങൾ ഭയന്ന് പുരുഷ രക്ഷാപ്രവർത്തകർ സ്ത്രീകളെ സ്പർശിക്കാൻ മടിച്ചതിനാൽ, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീകൾക്ക് രക്ഷയ്ക്കായി ഏറെ നേരം കാത്തിരിക്കേണ്ടിവന്നുവെന്നാണ് വിവരം. പുരുഷന്മാരെയും കുട്ടികളെയും ആദ്യം ചികിത്സിച്ചപ്പോൾ, സ്ത്രീകൾഅകലെയിരുന്ന് കാത്തിരിക്കുകയായിരുന്നു.
അഫ്ഗാനില്‍ റിക്ടര്‍ സ്കെയിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2,200-ൽ അധികംആളുകൾ കൊല്ലപ്പെടുകയും 3,600 പേർക്ക് പരിക്കേൽക്കുകയും ചെയ്തു









Discussion about this post