സംസ്ഥാനത്ത് ആത്മഹത്യനിരക്ക് കുത്തനെ ഉയരുന്നു. ഇതിൽ കൂടുതലും പുരുഷന്മാരാണെന്നത് ആശങ്കപടർത്തുന്നു. 2024ൽ സംസ്ഥാനത്ത് 8865 പുരുഷന്മാരാണ് ആത്മഹത്യചെയ്തത്. അതേസമയം, 1999 സ്ത്രീകളാണ് ജീവിതമവസാനിപ്പിച്ചത്. 82 ശതമാനമാണ് പുരുഷ ആത്മഹത്യാനിരക്ക്. 15 വയസ്സിന് താഴെയുള്ള 54 കുട്ടികളും ആത്മഹത്യചെയ്തിട്ടുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
2014ൽ 8446 പേർ ആത്മഹത്യചെയ്തപ്പോൾ, 2024-ൽ അത് 10,865 പേരായി. 10 വർഷത്തിനിടെ 28.6 ശതമാനമാണ് വർധന. 30-60 പ്രായത്തിനിടയിലാണ് 53 ശതമാനം ആത്മഹത്യകളും. 30-45 പ്രായത്തിൽ 2676 പേരും 46-59 പ്രായത്തിലുള്ള 3081 പേരും ജീവിതമവസാനിപ്പിച്ചു. 15-29 പ്രായത്തിലുള്ളത് 2012 പേരാണ്. ആത്മഹത്യചെയ്യുന്നവരിലേറെയും. 76.1 ശതമാനം വരുമിത്.
സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളെ അടിസ്ഥാനമാക്കി എരഞ്ഞിപ്പാലം തണൽ ആത്മഹത്യാപ്രതിരോധകേന്ദ്രമാണ് പഠനം നടത്തിയത്. കുടുംബപ്രശ്‌നം (54 ശതമാനം) മാനസിക-ശാരീരിക പ്രശ്‌നങ്ങൾ (18.7) ലഹരി (10.2) സാമ്പത്തികം (3.6) പ്രണയം (2.7) തൊഴിലില്ലായ്മ (0.9) തൊഴിൽ (1.5) പരീക്ഷയിലെ തോൽവി (0.5) എന്നിങ്ങനെയാണ് ആത്മഹത്യയുടെ കാരണങ്ങൾ
Discussion about this post