എറണാകുളം : ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. മുൻകൂർ അനുമതി ഇല്ലാതെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അനുചിതം ആയിപ്പോയെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിശദീകരണം തേടി.
ഇത്തരം കാര്യങ്ങൾക്ക് സ്പെഷ്യൽ കമ്മീഷണറുടെ അനുമതി വേണമെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ ദേവസ്വം ബോർഡ് വെള്ളിയാഴ്ച റിപ്പോർട്ട് നൽകണം എന്നാണ് ഹൈക്കോടതി അറിയിച്ചിട്ടുള്ളത്. കോടതിയിൽ നിന്നും അനുമതി തേടാൻ ആവശ്യത്തിനു സമയം ഉണ്ടായിരുന്നിട്ടും ദേവസ്വം ബോർഡ് എന്തിനാണ് ഇത്ര തിടുക്കം കാണിച്ച് ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് എന്നും ഹൈക്കോടതി ചോദ്യം ഉന്നയിച്ചു.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ നന്നാക്കാൻ കൊണ്ടുപോയതാണെന്നാണ് ദേവസ്വം ബോർഡിന്റെ വാദം. കോടതിയുടെയും സ്പെഷ്യൽ കമ്മീഷണറുടെയും അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാതെയാണ് ദേവസ്വം ബോർഡ് ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റി ചെന്നൈയിലേക്ക് അയച്ചത്.
Discussion about this post