ഡല്‍ഹി: കശ്മീരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം നീക്കില്ലെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു. മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി പിഡിപിയുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.എന്നാല്‍ അഫ്‌സ്പ പിന്‍വലിക്കാനാവില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നതോടെ മന്ത്രിസഭാരൂപീകരണ ചര്‍ച്ചകള്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.നിയമസഭയില്‍ ഒരുകക്ഷിക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിജെപിയും പിഡിപിയും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഏകദേശ ധാരണ ആയിരുന്നു.
ജമ്മുകശ്മീരിന് നല്‍കിയിരിക്കുന്ന പ്രത്യേക പദവി നിലനിര്‍ത്തുക, സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് പിഡിപി മുന്നോട്ട് വച്ചത്. പ്രത്യേക പദവി നിലനിര്‍ത്തുന്നത് അംഗീകരിക്കാമെങ്കിലും അഫ്‌സ്പ പിന്‍വലിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പോലും ആവശ്യമില്ലെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.
പിഡിപി യാഥാര്‍ത്ഥ്യം മനസിലാക്കേണ്ടതുണ്ടെന്നും കശ്മീര്‍ വിഷയം സങ്കീര്‍ണമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. അതേസമയം അഫ്‌സ്പ പിന്‍വലിക്കുന്നതിനുള്ള തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് സൈന്യം നേരത്തെ രംഗത്തെത്തിയിരുന്നു. തിരെഞ്ഞെടുപ്പ് സമയത്ത് ആക്രമണങ്ങള്‍ ഉണ്ടായില്ലെന്ന് കരുതി തിടുക്കത്തില്‍ തീരുമാനം കൈക്കൊള്ളരുതെന്നും സൈന്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 44 പാക് ഭീകരക്യാമ്പുകള്‍ ഇപ്പോഴും താഴ്‌വരയില്‍ സജീവമാണെന്നും ഏത് സമയത്തും ഭീകരാക്രമണം ഉണ്ടായേക്കാമെന്നും ഉന്നത സൈനിക ഉദ്യേഗസ്ഥര്‍ പറയുന്നു.
Discussion about this post