ന്യൂയോർക്ക് : യുഎസിലെ പ്രമുഖ വലതുപക്ഷ നേതാവും പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച യൂട്ടാ വാലി സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെ ആണ് അദ്ദേഹത്തിന് വെടിയേറ്റത്. പിന്നാലെ ട്രംപ് കിർക്കിന്റെ മരണം സ്ഥിരീകരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഞായറാഴ്ച വരെ യുഎസിൽ ദുഖാചരണം നടത്തുമെന്നും അമേരിക്കൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്നും ഭരണകൂടം പ്രഖ്യാപിച്ചു.
31 വയസ്സുകാരനായ ചാർളി കിർക്ക് യൂട്ടാ വാലി യൂണിവേഴ്‌സിറ്റി കാമ്പസിൽ സംഘടിപ്പിച്ച ഒരു സംവാദ പരിപാടിയിൽ സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിൽ ആയിരുന്നു അജ്ഞാതനായ ആക്രമേ അദ്ദേഹത്തിന്റെ കഴുത്തിൽ വെടിവെച്ചത്. യൂട്ടാ ഗവർണർ സ്പെൻസർ കോക്സ് ഇതിനെ ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് വിശേഷിപ്പിച്ചു.
കറുത്ത വസ്ത്രം ധരിച്ച അക്രമി കാമ്പസിലെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന് തൊട്ടുപിന്നാലെ പോലീസ് ക്യാമ്പസ് ഒഴിപ്പിക്കുകയും ക്ലാസുകൾ അനിശ്ചിതമായി റദ്ദാക്കുകയും ചെയ്തു. പ്രതിക്കായി പോലീസ് ചുറ്റുമുള്ള പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിവരികയാണ്.
Discussion about this post