തിരുവനന്തപുരം : കെ ടി ജലീല്‍ മന്ത്രിയായിരുന്ന സമയത്ത് കോടികളുടെ അഴിമതി നടത്തിയതായി പി കെ ഫിറോസ്. മന്ത്രിയായിരിക്കെ നടത്തിയ ഒരു ഗുരുതര അഴിമതി ഉടൻ പുറത്തുവരും. അതിന്റെ വെപ്രാളമാണ് ഇപ്പോൾ ജലീൽ കാണിക്കുന്നത്. ഇപ്പോൾ പല പരസ്പര വിരുദ്ധമായ കാര്യങ്ങളും പറയുന്നു. അടുത്ത അഴിമതി കൂടി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമോ എന്നുള്ള വെപ്രാളമാണ് ഇപ്പോഴുള്ളത് എന്നും പി കെ ഫിറോസ് സൂചിപ്പിച്ചു.
മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കലില്‍ ജലീലിനു പങ്കുണ്ട് എന്നും പി കെ ഫിറോസ് ആരോപിച്ചു. അതിന്റെ നിർണ്ണായക തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തു വരും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ ജലീൽ നേരിട്ട് ഇടപെട്ട് കോടികളുടെ അഴിമതി നടത്തി എന്നും ഫിറോസ് സൂചിപ്പിച്ചു. നേരത്തെ കെ ടി ജലീൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു പി കെ ഫിറോസ്.
താൻ ബിസിനസ് ചെയ്യുന്ന ആളാണ് എന്നുള്ളതിൽ അഭിമാനമാണ് ഉള്ളത് എന്ന് ഫിറോസ് വ്യക്തമാക്കി. ജലീലും സ്വന്തമായി എന്തെങ്കിലും തൊഴിൽ ചെയ്യണം എന്നാണ് പറയാനുള്ളത്. നിയമവിരുദ്ധമായ ബിസിനസുകൾ ഒന്നും നടത്തിയിട്ടില്ല. കൊപ്പം, ഹൈ ലൈറ്റ് മാൾ എന്നിവിടങ്ങളിൽ തനിക്ക് സ്ഥാപനങ്ങൾ ഉണ്ട് എന്നും പി കെ ഫിറോസ് വ്യക്തമാക്കി . മറ്റു ബിസിനസുകളും ഉണ്ട്. അമേരിക്കൻ ബിസിനസ് വിസ ഉണ്ട്. യുകെ ബിസിനസ് വിസ ഉണ്ട്. അവിടെ ഒക്കെ ബിസിനസ് നടത്തുന്നുണ്ട് എന്നും പി കെ ഫിറോസ് അറിയിച്ചു.
Discussion about this post