റായ്പൂർ : ഛത്തീസ്ഗഡിലെ ഗരിയബന്ദ് ജില്ലയിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ പത്ത് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. മെയ്ൻപൂർ വനങ്ങളിൽ നടന്ന ഏറ്റുമുട്ടലിലാണ് 10 ഭീകരർ കൊല്ലപ്പെട്ടത്. ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച നക്സലൈറ്റ് മനോജ് മോഡം എന്ന ബാലകൃഷ്ണയും ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്.
മെയിൻപൂർ വനങ്ങളിൽ നക്സലൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച്, ഗാരിയബന്ദ് ഇ -30, എസ്ടിഎഫ്, സിആർപിഎഫിന്റെ കോബ്ര ടീം എന്നിവർ ചേർന്ന് സംയുക്ത ദൗത്യം ആരംഭിക്കുകയായിരുന്നു. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് വലിയ അളവിൽ ആയുധങ്ങൾ കണ്ടെടുത്തു. ഇതിൽ ഏഴ് ഓട്ടോമാറ്റിക് ആയുധങ്ങളും ഉൾപ്പെടുന്നു.
മെയിൻപൂരിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും സാധ്യമായ എല്ലാ വിധത്തിലും സേനയെ സഹായിക്കണമെന്നും സുരക്ഷാസേന അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ ഏറ്റുമുട്ടൽ അവസാനിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post