ഐക്യരാഷ്ട്രസഭയുടെ ചർച്ചാവേദിയിൽ പാകിസ്താനെ നാണം കെടുത്തി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സന്നദ്ധ സംഘടനയായ യുഎൻ വാച്ചിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഹില്ലൽ നൂയർ.
ഖത്തറിനെതിരെ നടത്തിയ ആക്രമണത്തിന് ഇസ്രയേലിനെ അപലപിച്ചതിന് യുഎൻ മേധാവിക്കെതിരെ പരാമർശം നടത്തുന്നതിനിടെ പാകിസ്താനിൽവെച്ച് ഭീകരസംഘടനയായ അൽ ഖായിദയുടെ തലവൻ ഒസാമ ബിൻ ലാദനെ അമേരിക്ക വധിച്ചപ്പോൾ, അന്നത്തെ യുഎൻ മേധാവി ‘നീതി നടപ്പായി’ എന്ന് പറഞ്ഞിരുന്നുവെന്ന് നൂയർ ഓർമ്മിപ്പിച്ചു.
എന്നാൽ ബിൻ ലാദനെയും പാകിസ്താനെയും കുറിച്ച് നൂയർ പരാമർശിച്ചതിൽ രോഷാകുലനായ പാക് പ്രതിനിധി നൂയറുടെ സംഭാഷണം തടസ്സപ്പെടുത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും തങ്ങൾ തള്ളിക്കളയുന്നുവെന്ന് പാകിസ്താൻ പ്രതിനിധി പറഞ്ഞു.പ്രസംഗം പൂർത്തിയാക്കാൻ നാല് സെക്കൻഡ് സമയം കൂടി നൂയറിന് ബാക്കിയുണ്ടെന്ന് യുഎൻഎച്ച്ആർസി അധ്യക്ഷൻ ഓർമ്മിപ്പിച്ചു. ഭീകരവാദത്തിന്റെ മറ്റൊരു ഭരണകൂട സ്പോൺസറാണ് പാകിസ്താനെന്ന് പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് നൂയർ പറഞ്ഞു. അതോടെ പാക് പ്രതിനിധി മൗനത്തിലായി.
Discussion about this post