സുശീല തർക്കിക്ക് സമാധാനം പുനസ്ഥാപിക്കാൻ കഴിയട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.നേപ്പാൾ ജനതയ്ക്ക് ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും പുതിയ നേതൃത്വം സമാധാനം കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സുശീല തർക്കിയുടെ സ്ഥാനമേറ്റെടുക്കൽ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം എന്നും മോദി കൂട്ടിച്ചേർത്തു.
നേപ്പാളിലെ യുവാക്കൾ തെരുവുകൾ ഇപ്പോൾ വൃത്തിയാക്കുന്നത് നല്ല കാഴ്ചയാണെന്നും മോദി കൂട്ടിച്ചേർത്തു.നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കിയ്ക്ക് നരേന്ദ്ര മോദി ആശംസകൾ നേർന്നു. നേപ്പാളിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് മോദി പറഞ്ഞു.
സുശീല കർക്കി സ്ഥാനം ഏറ്റതിനെ ഇന്നലെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. ഇത് സമാധാനത്തിനും സ്ഥിരതയ്ക്കും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു
Discussion about this post