വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ താലിബാൻ ആക്രമണം. സംഭവത്തിൽ പന്ത്രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വെടിവെപ്പിനെ തുടർന്നുള്ള ഏറ്റുമുട്ടലിൽ 12 സൈനികരും 13 താലിബാനികളും കൊല്ലപ്പെട്ടതായി പാകിസ്താൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തുവെന്നും സൈനികരിൽ നിന്ന് അവർ ആയുധങ്ങളും ഡ്രോണുകളും പിടിച്ചെടുത്തുവെന്നും പാക് ഉദ്യോഗസ്ഥർ പറഞ്ഞു.
അഫ്ഗാനിസ്താൻ അതിർത്തിക്കടുത്തുള്ള തെക്കൻ വസീറിസ്താനിലെ പർവതനിരകളായ ബദർ പ്രദേശത്ത് വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ സൈനികർക്കു നേരെ താലിബാൻ ആക്രമണം നടത്തുകയായിരുന്നു.
അഫ്ഗാനിസ്താൻ അതിർത്തിക്കടുത്തുള്ള തെക്കൻ വസീറിസ്താനിലെ പർവതനിരകളായ ബദർ പ്രദേശത്ത് വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ സൈനികർക്കു നേരെ ഇവർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Discussion about this post