പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് ഉന്തത്തടുക്കയിലാണ് സംഭവം. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന ദേവിക (15) ആണ് മരിച്ചത്. ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം ഹോട്ടല്‍ നടത്തുന്ന സവിതയുടെ മകളാണ്.
ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റായിരുന്നു ദേവിക. ബേഡകം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആത്മഹത്യയ്ക്കുള്ള കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)











