നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നനടിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അനുരാഗ് അനിൽ ബോർക്കർ എന്ന 19കാരനാണ് മരിച്ചത്.ഡോക്ടർ ആകാൻ ആഗ്രഹമില്ലെന്ന് കുറിപ്പ് എഴുതി വച്ചാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്.
ഒ ബി സി വിഭാഗത്തിൽ 1475ാം റാങ്ക് നേടിയ അനുരാഗിന് മെഡിക്കൽ പ്രവേശനം ലഭിക്കുകയും ചെയ്തു. കോളജിൽ ക്ലാസ് തുടങ്ങാൻ ഇരിക്കെയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശിയാണ് അനുരാഗ്.
ക്ലാസ് തുടങ്ങാനിരിക്കെ വീട്ടിൽ നിന്ന് യാത്ര പുറപ്പെടാൻ പോകുന്നതിന് തൊട്ടു മുൻപ് ജീവനൊടുക്കുകയായിരുന്നു. ബിസിനസ് ആണ് താത്പര്യമെന്നും മെഡിക്കൽ ജീവിതം പിന്തുടരാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിൽ വിദ്യാർത്ഥി പറയുന്നത്.
Discussion about this post