ലഖ്‌നൗ : ഉത്തർപ്രദേശിലെ സോൻഭദ്രയിൽ വൻ യുറേനിയം ശേഖരത്തിന് തെളിവ് കണ്ടെത്തി. മ്യോർപൂരിലെ നകാട്ടുവിൽ 785 ടൺ യുറേനിയം സാന്നിധ്യത്തിന്റെ തെളിവുകൾ ആണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, മറ്റ് 31 സ്ഥലങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഖലകളിൽ ഖനനവും സർവേ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
രാജ്യത്തെ യുറേനിയം ശേഖരം പര്യവേക്ഷണം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ആണവോർജ്ജ വകുപ്പ് ആണ് സോൻഭദ്രയിൽ വൻ യുറേനിയം ശേഖരം കണ്ടെത്തിയിരിക്കുന്നത്. 785 ടൺ യുറേനിയം ഓക്സൈഡ് ഈ മേഖലയിൽ മാത്രം ഉള്ളതായാണ് നിഗമനം. കൂടാതെ യുറേനിയം നിക്ഷേപം ഉണ്ടാകാൻ സാധ്യതയുള്ള 31 സ്ഥലങ്ങൾ കൂടി ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലോറേഷൻ ആൻഡ് റിസർച്ച് (എഎംഡി) കണ്ടെത്തിയിട്ടുണ്ട്.
2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമെന്ന പദവി കൈവരിക്കുന്നതിനുള്ള ഒരു ആണവോർജ്ജ ദൗത്യത്തിനായുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾക്ക് വലിയ മുതൽക്കൂട്ട് ആവുന്നതാണ് ഈ കണ്ടെത്തൽ.
സർവേ ഫലങ്ങൾ അനുകൂലമാണെങ്കിൽ ഇന്ത്യയുടെ ആണവോർജ്ജ ദൗത്യത്തിൽ ഉത്തർപ്രദേശിലെ സോൻഭദ്രയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഉത്തർപ്രദേശിന്റെ സമ്പദ് വ്യവസ്ഥയെയും ഈ നേട്ടം മികച്ച രീതിയിൽ സ്വാധീനിക്കുന്നതാണ്.
Discussion about this post