ന്യൂയോർക്കിൽ : ന്യൂയോർക്കിൽ പാകിസ്താൻ-ബംഗ്ലാദേശ് പ്രത്യേക കൂടിക്കാഴ്ച നടന്നു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് എന്നിവർ തമ്മിൽ നടന്ന ചർച്ചയിൽ പരസ്പര സഹകരണം വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനും തീരുമാനമായി. ന്യൂയോർക്കിൽ നടന്ന 80-ാമത് യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് ആയിരുന്നു കൂടിക്കാഴ്ച നടന്നത്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാരിനെ പുറത്താക്കിയതിനുശേഷം ബംഗ്ലാദേശ് പാകിസ്താനുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഷെയ്ഖ് ഹസീനയുടെ പാകിസ്താനുമായി സംഘർഷത്തിൽ ആയിരുന്നു ബംഗ്ലാദേശ്. എന്നാൽ പുതിയ ഇടക്കാല ഭരണാധികാരിയായ മുഹമ്മദ് യൂനുസ് പാകിസ്താനുമായി അടുത്ത ബന്ധമാണ് പുലർത്തുന്നത്.
കഴിഞ്ഞ മാസം, പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ധാക്കയിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. 13 വർഷത്തിനിടെ ഒരു പാകിസ്താൻ ഉന്നത നേതാവ് ബംഗ്ലാദേശിലേക്ക് നടത്തുന്ന ആദ്യ സംസ്ഥാനതല സന്ദർശനമായിരുന്നു ഇത്.
Discussion about this post