ന്യൂയോർക്ക് : യുഎസിലേക്കുള്ള മരുന്നുകളുടെ ഇറക്കുമതിക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്. ഒക്ടോബർ 1 മുതൽ ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി നികുതി ഏർപ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അമേരിക്കയിൽ നിർമ്മാണ പ്ലാന്റുകൾ ഉള്ള കമ്പനികൾക്ക് താരിഫ് ഉണ്ടാകില്ല.
“2025 ഒക്ടോബർ 1 മുതൽ, ഒരു കമ്പനി അമേരിക്കയിൽ അവരുടെ ഫാർമസ്യൂട്ടിക്കൽ നിർമ്മാണ പ്ലാന്റ് നിർമ്മിക്കുന്നില്ലെങ്കിൽ, ഏതെങ്കിലും ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റ് ചെയ്ത ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നത്തിന് ഞങ്ങൾ 100% തീരുവ ചുമത്തും” എന്നാണ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
മരുന്നുകൾക്കുള്ള തായിഫ് 100% ആക്കിയത് കൂടാതെ അടുക്കള കാബിനറ്റുകൾ, ബാത്ത്റൂം വാനിറ്റികൾ എന്നിവയ്ക്ക് 50 ശതമാനവും, അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾക്ക് 30 ശതമാനവും, ഹെവി ട്രക്കുകൾക്ക് 25 ശതമാനവും താരിഫ് ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം സർക്കാരിന്റെ ബജറ്റ് കമ്മി കുറയ്ക്കാൻ ഇത്തരം ഇറക്കുമതി താരിഫുകൾ സഹായിക്കും എന്ന് കണക്കുകൂട്ടലാണ് യുഎസ് പ്രസിഡന്റിനുള്ളത്. എന്നാൽ അധിക താരിഫുകൾ ഇതിനകം ഉയർന്ന പണപ്പെരുപ്പം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കുന്നതിനും സാധ്യതയുള്ളതായി യുഎസിലെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
Discussion about this post