റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കണമെങ്കിൽ യുഎസ് ഉപരോധിച്ചിട്ടുള്ള ഇറാനിൽനിന്നും വെനസ്വേലയിൽനിന്നും വാങ്ങേണ്ടി വരുമെന്ന് ഇന്ത്യ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ. 2019 ൽ ഇന്ത്യ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയിരുന്നു.
റഷ്യൻ എണ്ണയുടെ പേരിലാണ് ഇന്ത്യയ്ക്കെതിരെയുള്ള തീരുവ യുഎസ് ഇരട്ടിയാക്കിയത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്താലേ വ്യാപാരചർച്ച ഫലവത്താകൂ എന്നാണ് യുഎസിന്റെ നിലപാട്.
പ്രധാന എണ്ണ ഉൽപാദകരായ റഷ്യ, ഇറാൻ, വെനസ്വേല എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതി ഒരേസമയം നടക്കാതെ വന്നാൽ എണ്ണവില കുതിച്ചുയരുമെന്ന ആശങ്കയും കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ യുഎസിൽ വ്യാപാര ചർച്ചയ്ക്കെത്തിയ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post