ഐക്യരാഷ്ട്ര സഭയിൽ ഉറച്ച ശബ്ദമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിന്റെ ഭീഷണിയില്ലാതാകും വരെ യുദ്ധം തുടരുമെന്ന് അദ്ദേഹം അന്താരാഷ്ട്ര വേദിയിൽ പ്രഖ്യാപിച്ചു. ഇസ്രായേൽ ഗാസയിലെ തങ്ങളുടെ ദൗത്യം പൂർത്തിയാക്കും. അത് എത്രയും വേഗം ചെയ്യും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഹമാസ് നേതാക്കളോട് ‘കീഴടങ്ങുക, ആയുധങ്ങൾ താഴെവെക്കുക, ബന്ദികളെ മോചിപ്പിക്കുക’ എന്നും ഇസ്രായേൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇറാൻ ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണിയാണെന്നും ഇറാനെതിരായ ഉപരോധങ്ങൾ തുടരണമെന്നും നെതന്യാഹു തന്റെ പ്രസംഗത്തിൽ പറഞ്ഞു.
അതേസമയം നിരവധി രാജ്യങ്ങളിലെ പ്രതിനിധികളാണ് നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ചത്. നെതന്യാഹു സമ്മേളനത്തിൽ പ്രസംഗിക്കാൻ എത്തിയതും നയതന്ത്രജ്ഞർ യുഎൻ പൊതുസഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു
Discussion about this post