ചെന്നൈ : തമിഴ്നാട്ടിൽ ഇന്ന് നടൻ വിജയ് നടത്തിയ പാർട്ടി റാലിയിൽ തിക്കിലും തിരക്കിലും പെട്ട് അപകടം. ദുരന്തത്തിൽ കുട്ടികളടക്കം 12ലേറെ പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് സൂചന. കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നടത്തിയ തിരഞ്ഞെടുപ്പ് റാലിക്ക് ഇടയിൽ ആയിരുന്നു തിക്കിലും തിരക്കിലും അപകടമുണ്ടായത്.
മൂന്ന് കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ്‌യുടെ പ്രസംഗത്തിനിടെ ജനക്കൂട്ടം നിയന്ത്രണാതീതമാവുകയായിരുന്നു. തുടർന്ന് പാർട്ടി പ്രവർത്തകർ ഉൾപ്പെടെ 20 ലേറെ പേർ റാലിയിൽ ബോധരഹിതരായി വീണു. ഉടൻതന്നെ ഇവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.
തിക്കുംതിരക്കും ബഹളവും ഉണ്ടായതിനെ തുടർന്ന് വിജയ് തന്റെ പ്രസംഗം പകുതിക്ക് വെച്ച് അവസാനിപ്പിച്ചിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരോട് ഉടൻ സ്ഥലത്തെത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post