കരൂരിൽ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരിച്ച സംഭവത്തില്‍ നടന്‍വിജയുടെ പാര്‍ട്ടിയായ ടിവികെയ്ക്കെതിരെ പോലീസ് കേസ്. റാലിയുടെ മുഖ്യസംഘാടകനായടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ വി.പി മതിയഴകനെതിരെയാണ്കേസെടുത്തിരിക്കുന്നത്. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഭാരതീയ ന്യായ സംഹിതയിലെകൊലപാതക ശ്രമം ( 109), കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി( 125ബി) അധികൃതര്‍നല്‍കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍ (223) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇതുവരെ 40 പേർക്കാണ് ജീവൻ നഷ്ടമായത്. 111 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. മരിച്ചവരിൽ 17 പേർ സ്ത്രീകളും 9 പേർ കുട്ടികളുമാണ്. 25 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടംനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയ്ക്ക് ഏതിരെ നിയമ നടപടി വേണമെന്ന ആവശ്യവുംശക്തമാണ്. ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികകള്‍ ഇതിനോടകം ഇക്കാര്യംആവശ്യപ്പെട്ടുകഴിഞ്ഞു. റാലി പാതിയില്‍ നിര്‍ത്തി പ്രദേശം വിട്ട വിജയ് ചെന്നൈയിലേക്ക്മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുച്ചിറപ്പള്ളിയില്‍ നിന്നും വിമാനമാര്‍ഗമാണ് വിജയ് മടങ്ങിയത്.
Discussion about this post