പായ്‌വഞ്ചിയിൽ 238 ദിവസം കൊണ്ട് ഭൂമി ചുറ്റിവന്ന മലയാളിയായ കെ.ദിൽനയെയും തമിഴ്നാട്ടുകാരിയായ എ. രൂപയെയും മൻകീബാത്തിൽ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. ദൗത്യം പൂർത്തിയാക്കിയതിന്റെ വിശേഷങ്ങൾ ഇരുവരും പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.
നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർമാരായ ഇരുവരുടെയും സാഹസിക യാത്ര നിരവധി സ്ത്രീകൾക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമായ പോയിന്റ് നെമോ കടന്നുപോയതുൾപ്പെടെ വെല്ലുവിളികൾ നിറഞ്ഞ അനുഭവങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു
മലയാളിയായ കെ. ദിൽനയും തമിഴ്‌നാട് സ്വദേശിനിയായ എ. രൂപയും ഐഎൻഎസ് വി തരിണി എന്ന പായ്‌വഞ്ചിയിൽ നടത്തിയ ഈ ലോകയാത്ര 2024 ഒക്‌ടോബർ രണ്ടിന് ഗോവയിൽ നിന്നാണ് ആരംഭിച്ചത്.
Discussion about this post