അബുദാബി : ഏഷ്യാകപ്പിലെ ഇന്ത്യയുടെ വൻ വിജയത്തിന് പിന്നാലെ മത്സരഫീസ് ലഭിക്കുന്ന മുഴുവൻ തുകയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും സംഭാവന ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ സൂര്യകുമാറിന്റെ ഈ മാതൃക പിന്തുടർന്ന് തന്റെ മത്സരഫീസും സംഭാവന ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന്റെ ദുരിതമനുഭവിക്കുന്നവർക്കായി മത്സര ഫീസ് സംഭാവന ചെയ്യും എന്നാണ് പാകിസ്താൻ ക്യാപ്റ്റൻ പ്രഖ്യാപിച്ചിരിക്കുന്നത്. “ഒരു ടീം എന്ന നിലയിൽ, ഇന്ത്യയുടെ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്കും കുട്ടികൾക്കും ഞങ്ങളുടെ മത്സര ഫീസ് സംഭാവന ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു,” എന്നാണ് പത്രസമ്മേളനത്തിൽ പാകിസ്താൻ ക്യാപ്റ്റൻ അറിയിച്ചത്. എന്നാൽ ഓപ്പറേഷൻ സിന്ദൂറിൽ സാധാരണ പൗരന്മാരോ കുട്ടികളോ ഒന്നും ബാധിക്കപ്പെട്ടിട്ടില്ലല്ലോ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ തിരികെ ചോദിക്കുന്നത്.
Discussion about this post