ഏഷ്യാകപ്പിലെ തോൽവിക്ക് പിന്നാലെ, സമനില തെറ്റി മൊഹ്‌സിൻ നഖ്വി. തന്റെ കയ്യിൽനിന്നു ട്രോഫി വാങ്ങിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം വിസമ്മതിച്ചതിന് പിന്നാലെ ഏഷ്യാ കപ്പ് കിരീടവുമായി ‘മുങ്ങിയ’ പാകിസ്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനും പാക് മന്ത്രിയുമായ മൊഹ്‌സിൻ നഖ്വി നാണം കെട്ടിരുന്നു.
ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ അഭിനന്ദിച്ച പോസ്റ്റിന് താഴെ കരഞ്ഞു മെഴുകുകയാണ് നഖ്വി. ക്രിക്കറ്റിന്റെ മാന്യതയെ ഇന്ത്യൻ ടീം അപമാനിച്ചെന്ന വാദമാണ് നഖ്വി ഉയർത്തുന്നത്.
യുദ്ധം നിങ്ങളുടെ അഭിമാനത്തിന്റെ അളവുകോലായിരുന്നുവെങ്കിൽ, പാകിസ്താന്റെ പക്കൽ നിന്നുള്ള നിങ്ങളുടെ അപമാനകരമായ തോൽവികളുടെ ചരിത്രം ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ക്രിക്കറ്റ് മത്സരത്തിനും ആ സത്യം മാറ്റിയെഴുതാൻ കഴിയില്ല. യുദ്ധത്തെ കായികരംഗത്തേക്ക് വലിച്ചിഴയ്ക്കുന്നത് നിരാശയെ തുറന്നുകാട്ടുകയും കളിയുടെ മാന്യതയെ തന്നെ അപമാനിക്കുകയും ചെയ്യുമെന്നാണ് നഖ്വി കുറിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ ഇന്ത്യയ്ക്ക് മുൻപിൽ പാകിസ്താൻ തോറ്റമ്പിയ ചരിത്രം ഓർമ്മിപ്പിക്കുകയാണ് നെറ്റിസൺസ്. ചരിത്രത്തെയും വസ്തുതകളെയും കുറിച്ചുള്ള നഖ്വിയുടെ ധാരണക്കുറവ് വ്യക്തമായി തുറന്നുകാട്ടപ്പെടുന്നതാണ് എക്‌സ് പോസ്‌റ്റെന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. സംഘർഷങ്ങളിൽ ഇന്ത്യൻ മേധാവിത്വത്തിന് മുന്നിൽ പാകിസ്താൻ എത്ര തവണ തലകുനിക്കേണ്ടി വന്നിട്ടുണ്ട് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് കർശനമായ ഓർമ്മപ്പെടുത്തൽ ആവശ്യമാണെന്ന് മറ്റൊരാൾ കുറിച്ചു.
1971-ൽ പാകിസ്താൻ സേനയുടെ കമാൻഡറായിരുന്ന ലെഫ്റ്റനന്റ് ജനറൽ എ.എ.കെ. നിയാസി യുദ്ധത്തിന്റെ അവസാനം അടയാളപ്പെടുത്തുന്ന കീഴടങ്ങൽ കരാറിൽ ഒപ്പുവച്ചതു മുതൽ, ലാഹോർ പ്രഖ്യാപനം ലംഘിച്ചതിന് തങ്ങൾ തെറ്റുകാരാണെന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് സമ്മതിച്ച കാർഗിൽ സംഘർഷം വരെ നഖ്വിയെ ഓർമ്മപ്പെടിത്തേണ്ടതുണ്ടെന്ന് ആളുകൾ ചൂണ്ടിക്കാട്ടി.
Discussion about this post