ഇസ്ലാമാബാദ് : 2025 ഏഷ്യാ കപ്പിന്റെ വിജയികളായ ഇന്ത്യൻ ടീം ട്രോഫി ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കമ്രാൻ അക്മൽ. വളരെ മോശം പെരുമാറ്റമാണ് ഇന്ത്യൻ കളിക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. പാകിസ്താൻ ഇനി ഒരിക്കലും ഇന്ത്യയുമായി കളിക്കരുതെന്നും കമ്രാൻ അക്മൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനോട് അടിയന്തര അഭ്യർത്ഥന നടത്തി.
“ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കേണ്ടി വരുമ്പോൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മുട്ടുമടക്കേണ്ടി വരികയാണ്. ഇന്ത്യയ്‌ക്കെതിരെ ഒരിക്കലും കളിക്കരുതെന്ന് പാകിസ്താൻ ബോർഡ് ഉടൻ പറയണം. ഐസിസി എന്ത് നടപടി സ്വീകരിക്കുമെന്ന് നോക്കാം. ഇതിനുശേഷം നിങ്ങൾക്ക് മറ്റെന്താണ് തെളിവ് വേണ്ടത്? എന്നാൽ ബിസിസിഐ വ്യക്തിയാണ് ഐസിസിയെ നയിക്കുന്നത് – അദ്ദേഹം (ജയ് ഷാ) എങ്ങനെ നടപടിയെടുക്കും? മറ്റ് ബോർഡുകൾ ഒത്തുചേരണം, ക്രിക്കറ്റിൽ ഇത് കാണാൻ കഴിയില്ലെന്ന് പറയുക. കായിക വിനോദങ്ങൾ ആരുടെയും വീട്ടിലല്ല കളിക്കുന്നത്. മറ്റുള്ളവർ കളിക്കുന്നില്ലെങ്കിൽ ഇന്ത്യക്ക് പണം ലഭിക്കാൻ പോകുന്നില്ല” എന്നും കമ്രാൻ അക്മൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ വിശദീകരിച്ചു.
Discussion about this post