ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്താനെ തകർത്തെറിഞ്ഞായിരുന്നു ഇന്ത്യയുടെ തകർപ്പൻ വിജയം. ഇതിന് പിന്നാലെ ഏഷ്യൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും പാക് മന്ത്രിയുമായിരുന്ന മൊഹ്‌സിൻ നഖ്വി ട്രോഫിയുമായി മുങ്ങിയത് വിവാദമായിരുന്നു. ഇപ്പോഴിതാ പാക് ക്രിക്കറ്റിന്റെ ദുരവസ്ഥ വെളിപ്പെടുത്തുന്ന മുൻ താരം സയീദ് അജ്മലിന്റെ ദൃശ്യങ്ങൾ വീണ്ടും ചർച്ചയാകുന്നു. ലോകകപ്പ് വിജയിച്ചതിനു സമ്മാനമായി ലഭിച്ച 25 ലക്ഷത്തിന്റെ ചെക്ക് ബൗൺസായിപ്പോയെന്നാണ് അജ്മലിന്റെ പരാതി.
ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾക്കിടയിലെ നാടകീയ സംഭവങ്ങൾക്കു ശേഷമാണ് അജ്മലിന്റെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നത്. 2009ലെ ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം പാകിസ്താനിലെ എല്ലാ കളിക്കാർക്കും അന്നത്ത പ്രധാനമന്ത്രി യൂസുഫ് റാസ ജിലാനി 25 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബാങ്കിൽ ചെന്നപ്പോൾ ആ ചെക്ക് ബൗൺസായെന്നും അജ്മൽ പറയുന്നു.
അന്ന് കളിക്കാരെല്ലാം തന്നെ ആവേശത്തിലായെന്നും എന്നാൽ ബാങ്കിൽ ചെന്നപ്പോൾ അത് മടക്കി വൈറൽ മീഡിയിൽ അജ്മൽ പറയുന്നുണ്ട്. ‘സർക്കാരിന്റെ ചെക്ക് വരെ ബൗൺസ് ആകുമെന്നറിഞ്ഞതിൽ ഞാൻ ഞെട്ടിപ്പോയി. പിസിബി ഇത് കൈകാര്യം ചെയ്യുമെന്നാണ് ഞങ്ങളോട് പറഞ്ഞത്. എന്നാൽ അവരും ഒഴിവാക്കി. സർക്കാരിന്റെ വാക്കാണെന്നാണ് അവർ പറഞ്ഞത്. അവസാനം ഐസിസിയിൽ നിന്നും ലഭിച്ച തുക മാത്രമെ ഞങ്ങളുടെ കയ്യിലുണ്ടായിരുന്നുള്ളൂയെന്ന് അദ്ദേഹം പറയുന്നു.
2015ൽ വിവാദ ബോളിങ് ആക്ഷന്റെ പേരിൽ സസ്‌പെൻഷനിലായതോടെയാണ് താരത്തിന്റെ കരിയർ അവസാനിച്ചത്.
Discussion about this post