ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ പ്രസിഡന്റ് ജിന്‍ ഷിന്പിങിന്റെ രാജി ആവശ്യപ്പെട്ടുള്ള കത്ത് പ്രസിദ്ധീകരിച്ചതിന് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ജിയ ജിയ (30) എന്ന യുവ മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത വിവരം അദ്ദേഹത്തിന്റെ അഭിഭാഷകനാണ് പുറം ലോകത്തെ അറിയിച്ചത്. ഒരാഴ്ച മുന്‍പ് ജിയെ കാണാതാവുകയായിരുന്നു.
കഴിഞ്ഞയാഴ്ച ഹോംങ്കോങ്ങിലേക്കുള്ള യാത്രാമധ്യേ വിമാനത്താവളത്തില്‍ വെച്ചാണ് ജിയയെ പോലിസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വൂജീ (വാച്ചിങ്സ്) ന്യൂസ് സൈറ്റിലാണ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള കത്ത് ജിയ ജിയ പ്രസിദ്ധീകരിച്ചിരുന്നത്. ആരുടെയും പേര് വെക്കാതെ ‘ലോയല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സപ്പോര്‍ട്ടേഴ്സ്’ എന്ന പേരിലാണ് കത്ത് പ്രസിദ്ധീകരിച്ചിരുന്നത്. വിവാദമായതോടെ മണിക്കൂറുകള്‍ക്കകം കത്ത് പിന്‍വലിക്കുകയും ചെയ്തു.
. ജിയയെ വിട്ടയക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം സൈറ്റിന്റെ സി.ഇ.ഒ ഒയാംഗിനെയും കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഹോംങ്കോങില്‍ നിന്നുള്ള അഞ്ച് പ്രസാധകരെ ചൈന അറസ്റ്റ് ചെയ്തിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തുന്ന നയങ്ങളാണ് ചൈനീയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റേതെന്ന ആക്ഷേപം നേരത്തെയും ഉയര്‍ന്നിരുന്നു.
Discussion about this post