ന്യൂഡൽഹി : സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് കാരണമായ രാഹുൽ ഗാന്ധിയുടെ കൊളംബിയൻ സർവകലാശാലയിലെ പ്രസംഗത്തെ പരിഹസിച്ച് ബിജെപി. ഇത്രയും വലിയ അസംബന്ധങ്ങൾ ആദ്യമായാണ് കേൾക്കുന്നത് എന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ അഭിപ്രായപ്പെട്ടു. കൊളംബിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികളോട് “കാറുകൾ മോട്ടോർ സൈക്കിളുകളേക്കാൾ ഭാരമുള്ളത് എന്തുകൊണ്ട്?” എന്ന് സൂചിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ആണ് വലിയ രീതിയിലുള്ള ട്രോളുകൾക്ക് കാരണമായിരിക്കുന്നത്.
കൊളംബിയയിലെ ഇഐഎ സർവകലാശാലയിൽ വെച്ചാണ് കാറിന്റെ ഭാരം ഇലക്ട്രിക് മൊബിലിറ്റിയുമായി ബന്ധിപ്പിക്കുന്നതിനെ കുറിച് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. 100 കിലോഗ്രാം ഭാരമുള്ള മോട്ടോര്‍ സൈക്കിളില്‍ രണ്ടുപേരെ വഹിക്കാന്‍ കഴിയുമ്പോള്‍, ഒരു കാറിന് ഒരാളെ വഹിക്കാന്‍ ഏകദേശം 3,000 കിലോഗ്രാം ലോഹം ആവശ്യമായി വരുന്നത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ ചോദ്യമുന്നയിച്ചു. “ഒരു യാത്രക്കാരനെ കയറ്റാൻ ഒരു കാറിൽ 3,000 കിലോഗ്രാം ലോഹം ആവശ്യമാണ്, അതേസമയം 100 കിലോഗ്രാം ഭാരമുള്ള മോട്ടോർ സൈക്കിളിൽ രണ്ട് യാത്രക്കാരെ കയറ്റണം. പിന്നെ എന്തിനാണ് ഒരു മോട്ടോർ സൈക്കിളിന് 150 കിലോഗ്രാം ലോഹവും ഒരു കാറിന് 3,000 ഡോളറും ആവശ്യമായി വരുന്നത്? ഒരു മോട്ടോർ സൈക്കിളിൽ, ഒരു ആഘാതം ഏൽക്കുമ്പോൾ, എഞ്ചിൻ നിങ്ങളിൽ നിന്ന് വേർപെടുത്തപ്പെടുന്നു. അതിനാൽ, എഞ്ചിൻ നിങ്ങൾക്ക് ദോഷം വരുത്തുന്നില്ല. ഒരു കാറിൽ, ഒരു ആഘാതം ഏൽക്കുമ്പോൾ, എഞ്ചിൻ കാറിലേക്ക് വരുന്നു. അതിനാൽ, എഞ്ചിൻ നിങ്ങളെ കൊല്ലുന്നത് തടയാൻ കാർ രൂപകൽപ്പന ചെയ്‌തിരിക്കുന്നു” എന്നായിരുന്നു രാഹുൽ ഗാന്ധി പ്രസംഗിച്ചത്.
“ഇത്രയും അസംബന്ധം ഞാൻ ഒറ്റയടിക്ക് കേട്ടിട്ടില്ല. രാഹുൽ ഗാന്ധി ഇവിടെ പറയാൻ ശ്രമിക്കുന്നത് ആർക്കെങ്കിലും മനസ്സിലാക്കാൻ കഴിയുമെങ്കിൽ, അത് മനസ്സിലാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ, എന്നെപ്പോലെ നിങ്ങൾക്കും രസമുണ്ടെങ്കിൽ, ഉറപ്പ്, നിങ്ങൾ ഒറ്റയ്ക്കല്ല,”എന്നാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ സമൂഹമാധ്യമങ്ങളിലൂടെ ഈ വീഡിയോയെ കുറിച്ച് അഭിപ്രായപ്പെട്ടത്.
Discussion about this post