Tuesday, March 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ: രാഹുൽ മാങ്കൂട്ടം

by Brave India Desk
Oct 5, 2025, 12:34 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പാലക്കാട് പല്ലശ്ശനയിൽ 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയും ആരോഗ്യവകുപ്പിനെതിരെയും കടുത്ത വിമർശനമാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉയർത്തിയിരിക്കുന്നത്. ആ കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കൽ പ്രതിവിധിയുണ്ടോയെന്നാണ് വീണയോട് രാഹുലിന്റെ ചോദ്യം. കൈ ഒടിഞ്ഞതിനു ചികിത്സക്ക് വരുന്നവരുടെ കൈ മുറിച്ചു മാറ്റുന്ന പിടിപ്പുകേടിന് ‘അശ്രദ്ധ’ എന്നാണോ ‘ക്രൈം’ എന്നാണോ പറയേണ്ടതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ രാഹുൽ ചോദിക്കുന്നു

കുറിപ്പിന്റെ പൂർണരൂപം

Stories you may like

ഡോ വന്ദന ദാസ് കേസ്, പ്രോസിക്യൂഷൻ വാദം പൂർത്തിയായി; പ്രതിഭാഗം വാദം മാർച്ച് 7-ന്

ഹിന്ദു ആണെന്നതിലും അത് തുറന്നു പറയുന്നതിലും അഭിമാനം ; ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അനുശ്രീ

ശ്രീമതി വീണ ജോർജ്ജ്,
പാലക്കാട് ജില്ലാ ആശുപത്രിയിൽ എന്തെങ്കിലും ഒരു നല്ല കാര്യം സംഭവിച്ചു എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ, അടുത്ത നിമിഷം താങ്കൾ പാലക്കാട് എത്തി അത് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും താങ്കളുടെയും നേട്ടങ്ങളുടെ പട്ടികയിലെ അടുത്ത പൊൻതൂവലായി ചിത്രീകരിക്കാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും താങ്കൾ നടത്തില്ലേ? ആ നേട്ടത്തിന് കാരണക്കാരായ ആരോഗ്യ മേഖലയിലെ ഏതെങ്കിലും ജീവനക്കാർക്ക് എന്തെങ്കിലും പ്രസക്തിയോ പ്രാധാന്യമോ നിങ്ങൾ നല്കുമോ?
അത്രയും അല്പ്പതരങ്ങളുടെ ആൾരൂപമായ ഈ സർക്കാർ എന്ത് കൊണ്ടാണ് ആരോഗ്യ വകുപ്പിലെ നിരന്തര വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തത്? എന്ത് കൊണ്ടാണ് കപ്പിത്താനും, അങ്ങയെ പോലെയുള്ള കപ്പിത്താൻ സ്തുതിഗീതകരും ഉണ്ടായിട്ടും ആരോഗ്യ മേഖലയുടെ പോരായ്മകൾക്ക് മാത്രം നാഥനില്ലാതെ പോകുന്നത്?
കൈ ഒടിഞ്ഞു ചികിത്സക്ക് എത്തിയ 8 വയസ്സ് മാത്രം പ്രായമായ കുഞ്ഞ് മയക്കം കഴിഞ്ഞു ഉണരുമ്പോൾ ”എന്റെ കൈ എവിടെ അമ്മേ?” എന്ന് ചോദിക്കേണ്ടി വരുന്നത് അങ്ങയുടെ വകുപ്പിന്റെ കഴിവ് കേടുകൊണ്ട് മാത്രമാണ്. ആ കുഞ്ഞിന്റെയും ആ കുടുംബത്തിന്റെയും ഇനിയുള്ള കാലത്തെ ദുരിതങ്ങളുടെ എല്ലാം കാരണക്കാർ നിങ്ങൾ മാത്രം അല്ലേ? ആ കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കൽ പ്രതിവിധിയുണ്ടോ?
കൈ ഒടിഞ്ഞതിനു ചികിത്സക്ക് വരുന്നവരുടെ കൈ മുറിച്ചു മാറ്റുന്ന പിടിപ്പുകേടിന് ‘അശ്രദ്ധ’ എന്നാണോ ‘ക്രൈം’ എന്നാണോ പറയേണ്ടത്? ഇങ്ങനെ തുടർച്ചയായി ഭീതിജനകമായ വീഴ്ച്ചകൾ ഉണ്ടാകുമ്പോൾ സാധാരണ മനുഷ്യർ എങ്ങനെ വിശ്വസിച്ചു ആശുപത്രികളിൽ എത്തും?
കഴിഞ്ഞ ദിവസം കരൂരിൽ ഒരു ദുരന്തമുണ്ടായപ്പോൾ ‘വേണമെങ്കിൽ ഒരു വിദഗ്ദ്ധ സംഘത്തിനെ തമിഴ് നാട്ടിലേക്ക് അയക്കാം’ എന്ന് താങ്കൾ പറഞ്ഞിരുന്നു. മിനിസ്റ്റർ, സത്യത്തിൽ കൂടുതൽ ആളുകൾ വേണം, അത് തമിഴ് നാട്ടിൽ അല്ല പാലക്കാട് ജില്ലാ ആശുപത്രി അടക്കമുള്ള കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആണ്.
ഞാൻ MLA ആയതിനു ശേഷം എത്ര തവണ നേരിട്ടും കത്തുകൾ വഴിയും പാലക്കാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പോരായ്മകൾ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും, അതിലെ താങ്കളുടെ വകുപ്പിന്റെ ഇടപെടലുകൾ പൂർണമാണോ? പാലക്കാട് ജില്ലാ ആശുപത്രി പോലെ പല പ്രദേശത്തുള്ള മനുഷ്യർ ആശ്രയിക്കുന്ന ആശുപത്രിയിൽ വിവിധ ഡിപ്പാർട്‌മെന്റുകളിലായി ഡോക്ടറുമാരുടെ അടക്കം ഒഴിവ് നികത്തണം എന്ന് പറഞ്ഞു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ അടക്കമുള്ളവർ തന്ന നിവേദനങ്ങൾ അവഗണനയുടെ ചവറ്റു കൊട്ടയിൽ തന്നെ അല്ലേ ഉള്ളത് മിനിസ്റ്റർ?
ആരോഗ്യ വകുപ്പിന്റെ നിരന്തര അനാരോഗ്യം പരിഹരിക്കാതെ ഇങ്ങനെ മുന്നോട്ട് പോകുമ്പോൾ ജനമാണ് ദുരിതത്തിലാകുന്നത് എന്ന് മന്ത്രി മറക്കരുത്…
കപ്പൽ ഉലഞ്ഞാലും ഇല്ലെങ്കിലും ജനത്തിന്റെ ആരോഗ്യമാകെ ഉലയുന്നുണ്ട്…

Tags: babyRahul Mamkootathil
ShareTweetSendShare

Latest stories from this section

ശബരിമലയിൽ ബോർഡ് ‘മലക്കം മറിഞ്ഞു’; യുവതി പ്രവേശനമില്ല, ലക്ഷ്യം ആചാര സംരക്ഷണം’ സുപ്രീംകോടതിയിൽ നിലപാട് തിരുത്തും

ശബരിമലയിൽ ബോർഡ് ‘മലക്കം മറിഞ്ഞു’; യുവതി പ്രവേശനമില്ല, ലക്ഷ്യം ആചാര സംരക്ഷണം’ സുപ്രീംകോടതിയിൽ നിലപാട് തിരുത്തും

ഒരു രാജ്യത്തിന്റെ പരമാധികാരിയെ കൊല്ലുന്നത് നീതീകരിക്കാനാവില്ല; ഖമേനിയുടെ വധത്തിൽ അമേരിക്കയെ കടന്നാക്രമിച്ച് പിണറായി വിജയൻ

ഒരു രാജ്യത്തിന്റെ പരമാധികാരിയെ കൊല്ലുന്നത് നീതീകരിക്കാനാവില്ല; ഖമേനിയുടെ വധത്തിൽ അമേരിക്കയെ കടന്നാക്രമിച്ച് പിണറായി വിജയൻ

ജെയ്കിന്റെ പരാജയം അപ്രതീക്ഷിതമല്ല; ചരിത്രത്തിലില്ലാത്ത വിധം ഒരുവിഭാഗം മാദ്ധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിച്ചു; എംഎ ബേബി

യുദ്ധം ഉടൻ നിർത്തണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

Discussion about this post

Latest News

ഐ.എൻ.എസ് വർഷ ; ഇന്ത്യയുടെ ഭൂഗർഭ നാവിക താവളം

ഐ.എൻ.എസ് വർഷ ; ഇന്ത്യയുടെ ഭൂഗർഭ നാവിക താവളം

ഡോ വന്ദന ദാസ് കേസ്, പ്രോസിക്യൂഷൻ വാദം പൂർത്തിയായി; പ്രതിഭാഗം വാദം മാർച്ച് 7-ന്

ഡോ വന്ദന ദാസ് കേസ്, പ്രോസിക്യൂഷൻ വാദം പൂർത്തിയായി; പ്രതിഭാഗം വാദം മാർച്ച് 7-ന്

ഹിന്ദു ആണെന്നതിലും അത് തുറന്നു പറയുന്നതിലും അഭിമാനം ; ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അനുശ്രീ

ഹിന്ദു ആണെന്നതിലും അത് തുറന്നു പറയുന്നതിലും അഭിമാനം ; ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അനുശ്രീ

ഖമനെയിയുടെ ഭാര്യയും മരിച്ചു ; അന്ത്യം യുഎസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

ഖമനെയിയുടെ ഭാര്യയും മരിച്ചു ; അന്ത്യം യുഎസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

ബുംറയെ തീർക്കാൻ അവനുണ്ട്, ഒരു ഓവറിൽ ആറ് സിക്സ് പറത്തും; ഇന്ത്യൻ താരത്തിന് വെല്ലുവിളിയുമായി തൻവീർ അഹമ്മദ്

റെക്കോർഡ് ബുക്കിലുണ്ടാകില്ല, പക്ഷേ അത് ചരിത്രമാണ്; ആരും വാഴ്ത്താത്ത ഹീറോക്കായി കൈയടികൾ നൽകി ജസ്പ്രീത് ബുംറ

ഖാദർ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഇറാൻ ; പ്രയോഗം ഇസ്രായേലിനെതിരെ ; 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ശക്തവും മാരകവുമായ മിസൈൽ

ഖാദർ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഇറാൻ ; പ്രയോഗം ഇസ്രായേലിനെതിരെ ; 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ശക്തവും മാരകവുമായ മിസൈൽ

കേരളത്തിലെ ഭക്ഷണം പിന്നെയും കഴിക്കാം, ഇപ്പോൾ ക്രിക്കറ്റ് കളിക്കൂ; സൂപ്പർതാരം നൽകിയ ആ ഉപദേശം ഓർത്ത് സഞ്ജു

കേരളത്തിലെ ഭക്ഷണം പിന്നെയും കഴിക്കാം, ഇപ്പോൾ ക്രിക്കറ്റ് കളിക്കൂ; സൂപ്പർതാരം നൽകിയ ആ ഉപദേശം ഓർത്ത് സഞ്ജു

ബഹ്‌റൈൻ ജനതയ്ക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു; രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ബഹ്‌റൈൻ ജനതയ്ക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു; രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ചർച്ച നടത്തി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies