ഭോപ്പാൽ : മധ്യപ്രദേശിൽ 14 കുട്ടികളുടെ മരണത്തിന് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പിൽ ഉയർന്ന അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തി. കുട്ടികൾക്ക് ഈ കഫ് സിറപ്പ് നിർദ്ദേശിച്ച ഡോ. പ്രവീൺ സോണിയെ പോലീസ് അറസ്റ്റ് ചെയ്തു. കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പനയും സർക്കാർ നിരോധിച്ചിട്ടുണ്ട്.
സെപ്റ്റംബർ 7 മുതൽ കോൾഡ്രിഫ് കഫ് സിറപ്പ് ഉപയോഗത്തെ തുടർന്ന് ചിന്ദ്‌വാരയിലെ പരേസ്യ സബ്ഡിവിഷനിൽ പത്ത് കുട്ടികൾ മരിച്ചു. അതേസമയം ജില്ലയിലാകെയായി മരിച്ച കുട്ടികളുടെ എണ്ണം 14 ആയി. ശനിയാഴ്ച തന്നെ പരേസ്യ പോലീസ് സ്റ്റേഷനിൽ ഡോ. പ്രവീൺ സോണിക്കും കോൾഡ്രിഫ് സിറപ്പ് നിർമ്മിക്കുന്ന കമ്പനിയായ സ്രെസൺ ഫാർമസ്യൂട്ടിക്കൽസിന്റെ നടത്തിപ്പുകാർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിലെ സെക്ഷൻ 27(എ), ക്രിമിനൽ പ്രൊസീജ്യർ കോഡിലെ സെക്ഷൻ 105, ക്രിമിനൽ പ്രൊസീജ്യർ കോഡിലെ സെക്ഷൻ 276 എന്നിവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചിന്ദ്‌വാരയിൽ മരിച്ച മിക്ക കുട്ടികൾക്കും ഈ ചുമ മരുന്ന് നിർദ്ദേശിച്ചത് ഡോ. പ്രവീൺ സോണി ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Discussion about this post