ആലപ്പുഴ : ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ ദേവസ്വം ഭരണം അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളിൽ ഗൂഢസംഘങ്ങൾ വിളയാടുകയാണെന്നും വെള്ളാപ്പള്ളി വിമർശനമുന്നയിച്ചു.
യോഗനാദത്തിൽ എഴുതിയ എഡിറ്റോറിയലിൽ ആയിരുന്നു വെള്ളാപ്പള്ളി നടേശന്റെ ദേവസ്വം ഭരണത്തിനെതിരായ വിമർശനങ്ങൾ. ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഈ ലേഖനം. ദേവസ്വം ഭരണത്തിൽ നടക്കുന്നത് കെട്ടകാര്യങ്ങളാണെന്ന് വെള്ളാപ്പള്ളി ഈ ലേഖനത്തിൽ സൂചിപ്പിച്ചു.
സ്വർണത്തട്ടിപ്പിനെക്കുറിച്ച് അയ്യപ്പ ഭക്തരുടെ നെഞ്ച് നീറുന്ന വാർത്തകളാണ് ദിനവും കേൾക്കുന്നത്. നല്ല ഉദ്യോഗസ്ഥർക്ക് ദേവസ്വത്തിൽ ജോലി ചെയ്യാൻ കഴിയില്ല. കാട്ടിലെ തടി തേവരുടെ ആനയെന്ന രീതിയിലെ ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായി എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Discussion about this post