ഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം
നടത്തിയ ഭീകരരുടെ ചിത്രങ്ങള്‍ ദേശീയ അന്വേഷണ എന്‍.ഐ.എ പുറത്തുവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടവരുടെ വിശദവിവവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് അന്വേഷണസംഘം ചിത്രങ്ങള്‍ പുറത്തുവിട്ടത്.കൊല്ലപ്പെട്ട നാല് ഭീകരരെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി എന്‍.ഐ.എ ഇന്റര്‍പോളിനെ സമീപിച്ചിരുന്നു.പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക പാക് അന്വേഷണ സംഘം ഈ മാസം 27ന് ഇന്ത്യയിലെത്താനിരിക്കെയാണ് എന്‍.ഐ.എയുടെ നടപടി.
സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആറ് ഭീകരരില്‍ നാല് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളോട് എന്‍.ഐ.എ ആരാഞ്ഞു. മറ്റ് രണ്ട് ഭീകരരുടെ ശരീരം തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയിരുന്നു. സ്ഥലത്തു നിന്നു ശേഖരിച്ച സ്‌ഫോടനാവശിഷ്ടങ്ങള്‍ എന്‍.ഐ.എ ചണ്ഡിഗഡിലെ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് സാമ്പിളുകള്‍ മറ്റൊരു ലാബിലേക്ക് അയയ്ക്കാന്‍ ആലോചിക്കുകയാണ് അന്വേഷണ സംഘം.
Discussion about this post