പട്ന : ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യ ഘട്ട വോട്ടെടുപ്പ് നവംബർ 6 നും രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 11 നും നടക്കും. ഫലപ്രഖ്യാപനം നവംബർ 14 ന് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഒക്ടോബർ 10നാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 17 ആണ്.
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബർ 18നും
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20 നും ആയിരിക്കും.
രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബർ 13 ന് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20 ആണ്.
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബർ 21 നും
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 23നും ആയിരിക്കും.
Discussion about this post