സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം 840 രൂപ കൂടിയതോടെ 90,320 രൂപയായി മാറി. ഗ്രാമിന് 105 രൂപ വർദ്ധിച്ച് 11,290 രൂപയായി മാറി. ഇതോടെ സ്വർണ വില അധികം വൈകാത തന്നെ ഒരു ലക്ഷത്തിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്.
85 രൂപ മുന്നേറി 9,355 രൂപയെന്ന റെക്കോർഡിലാണ് 18 കാരറ്റ് സ്വർണവിലയുള്ളത്. വെള്ളിവില മാറിയില്ല; ഗ്രാമിന് 163 രൂപ. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും റെക്കോഡ് നിലവാരത്തിലാണ് വില. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,22,00 രൂപയ്ക്ക് മുകളിലെത്തി.
രാജ്യാന്തര വില ഔൺസിന് 4,000 ഡോളർ കടന്നു. 38 ഡോളർ ഉയർന്ന് 4,018 ഡോളറിലാണ് ഇപ്പോൾ വ്യാപാരം.












