ദിസ്പുർ : അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗായകന്റെ ബന്ധുവും അസം പോലീസ് ഡിഎസ്പിയുമായ സന്ദീപൻ ഗാർഗ് ആണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ മാസം സിംഗപ്പൂരിൽ വെച്ച് സർഫിങ്ങിനിടെ മുങ്ങിമരിച്ച സുബീൻ ഗാർഗിനോടൊപ്പം ഇതേസമയം ബന്ധുവായ സന്ദീപനും ഉണ്ടായിരുന്നു.
ഗായകന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി തവണ ചോദ്യം ചെയ്തിരുന്നതായി അസം പോലീസ് അറിയിച്ചു. തുടർന്നാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നിയമപരമായ നടപടിക്രമങ്ങൾ തുടരുകയാണ് എന്നാണ് ആസം പോലീസ് അറിയിക്കുന്നത്.
ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ ചീഫ് ഓർഗനൈസർ ശ്യാംകാനു മഹന്ത, ഗായകന്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മ, അദ്ദേഹത്തിന്റെ രണ്ട് ബാൻഡ് അംഗങ്ങളായ ശേഖർ ജ്യോതി ഗോസ്വാമി, അമൃത് പ്രഭ മഹന്ത എന്നിവരാണ് ഈ കേസിൽ നേരത്തെ അറസ്റ്റിലായിട്ടുള്ളത്.
Discussion about this post