ന്യൂഡൽഹി : കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്താനിരുന്ന മൂന്നാഴ്ചത്തെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. വിദേശകാര്യ മന്ത്രാലയം വഴിയാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചിട്ടുള്ളത് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കാരണം വ്യക്തമാക്കാതെയാണ് അനുമതി നിഷേധിച്ചിട്ടുള്ളത് എന്നാണ് ലഭ്യമാകുന്ന സൂചന.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ന്യൂഡൽഹിയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ കടമെടുപ്പ് നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് പിണറായി വിജയൻ മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരെ നേരിൽ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25% സംസ്ഥാനം വഹിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വയനാട് പുനരധിവാസത്തിന് എൻഡിആർഫിൽ നിന്ന് 2221 കോടി ഗ്രാന്‍റ് അനുവദിക്കണമെന്നും പിണറായി മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതീക്ഷയുള്ളതും ശുഭാപ്തി വിശ്വാസം നൽകുന്നതുമായ കൂടിക്കാഴ്ചയാണ് മോദിയുമായി ഉണ്ടായതെന്ന് പിണറായി വിജയൻ മാധ്യമങ്ങളോട് അറിയിച്ചു.
Discussion about this post